താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാൻ.തലച്ചോറിലെ രക്തക്കുഴലില്‍ ഒരു മുഴയുണ്ടെന്നും (ബ്രെയിൻ അനൂറിസം), ഇതിന് പുറമെ മറ്റ് പല രോഗാവസ്ഥകളുണ്ടായിട്ടും താൻ ജോലി തുടരുകയാണെന്നും 59-കാരനായ താരം പറഞ്ഞു. നെറ്റ്ഫ്ലിക്സിലെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപില്‍ ഷോ’യില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സല്‍മാന്റെ ഈ തുറന്നുപറച്ചില്‍.എന്റെ വാരിയെല്ലുകള്‍ പൊട്ടിയിരിക്കുകയാണ്, തലച്ചോറില്‍ ഒരു അനൂറിസമുണ്ട്, ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗാവസ്ഥയുണ്ട്. എന്നിട്ടും ഞാൻ എല്ലാ ദിവസവും ഇവിടെ എല്ലുമുറിയെ പണിയെടുക്കുകയാണ്,” എന്നാണ് സല്‍മാൻ ഖാൻ ഷോയില്‍ പറഞ്ഞത്. താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ വലിയ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്
എന്താണ് ബ്രെയിൻ അനൂറിസം?തലച്ചോറിലെ രക്തക്കുഴലുകളുടെ ദുർബലമായ ഭിത്തിയില്‍ ഉണ്ടാകുന്ന ഒരുതരം മുഴയെയോ വീക്കത്തെയോ ആണ് ബ്രെയിൻ അനൂറിസം എന്ന് പറയുന്നത്. രക്തം ഈ മുഴയിലേക്ക് ശക്തിയായി തള്ളിക്കയറുമ്ബോള്‍, അതൊരു ബലൂണ്‍ പോലെ വീർത്ത് വരികയും, ഏത് നിമിഷവും പൊട്ടാൻ സാധ്യതയുള്ള അവസ്ഥയിലാവുകയും ചെയ്യുംഅപകടം എപ്പോള്‍?: ഈ മുഴ പൊട്ടിയാല്‍, തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടാകുകയും, ഇത് ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യും. ‘ഇടിമുഴക്കം പോലുള്ള തലവേദന’ (thunderclap headache) ആണ് ഇതിന്റെ പ്രധാന ലക്ഷണം.ആർക്കൊക്കെ വരാം?: 30-നും 60-നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. സ്ത്രീകളിലാണ് പുരുഷന്മാരെക്കാള്‍ സാധ്യത കൂടുതല്‍.
മറ്റ് ലക്ഷണങ്ങള്‍മിക്ക അനൂറിസങ്ങളും ചെറുതായതിനാല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍, മുഴ വലുതായാല്‍ തലവേദന, കാഴ്ച മങ്ങല്‍, ഓക്കാനം, ഛർദ്ദി, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.മുൻപും, ‘ആത്മഹത്യാ രോഗം’ എന്ന് വിളിക്കപ്പെടുന്ന, മുഖത്തെ ഞരമ്ബുകളെ ബാധിക്കുന്ന ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ച് സല്‍മാൻ തുറന്നുപറഞ്ഞിട്ടുണ്ട്. കടുത്ത ആരോഗ്യ വെല്ലുവിളികള്‍ക്കിടയിലും സിനിമയിലും പൊതുവേദികളിലും സജീവമായി തുടരുന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.