Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവില്‍ 45 ലക്ഷം ശമ്ബളം; ലണ്ടനില്‍ 1.3 കോടി; ഇതാണ് സ്വര്‍ഗമെന്ന് വെളിപ്പെടുത്തി ടെക്കി യുവാവ്

ബെംഗളൂരുവില്‍ 45 ലക്ഷം ശമ്ബളം; ലണ്ടനില്‍ 1.3 കോടി; ഇതാണ് സ്വര്‍ഗമെന്ന് വെളിപ്പെടുത്തി ടെക്കി യുവാവ്

by admin

ബെംഗളൂരുവിലെയും ലണ്ടനിലെയും ജോലിയും ജീവിത സാഹചര്യങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള ടെക്കി യുവാവിന്റെ സമൂഹ മാധ്യമ പോസ്റ്റാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.ഉയര്‍ന്ന ശമ്ബളത്തിലുള്ള ലണ്ടനിലെ ജീവിതത്തേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ബെംഗളൂരുവിലെ ജീവിതമാണെന്നാണ് ഗൂഗിളില്‍ ജോലിയുള്ള യുവാവ് പറയുന്നത്. ലണ്ടനില്‍ പ്രതിവര്‍ഷം 1.3 കോടി രൂപയാണ് യുവാവിന് ശമ്ബളമായി ലഭിച്ചുകൊണ്ടിരുന്നത്. ബെംഗളൂരുവില്‍ 45 ലക്ഷം രൂപയും.ഗൂഗിളില്‍ എന്‍ജിനീയറാണ് വൈഭവ് അഗര്‍വാള്‍. ലണ്ടനിലെയും ബംഗളൂരുവിലെയും ജീവിതച്ചെലവുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് ബെംഗളൂരുവാണ് ജീവിക്കാന്‍ തനിക്കിഷ്ടം എന്ന അഭിപ്രായം വൈഭവ് പങ്കുവെച്ചത്. ലണ്ടനില്‍ ഉയര്‍ന്ന ശമ്ബളം ലഭിക്കുമ്ബോഴും നികുതിയും വീട്ടുവാടകയും മറ്റു ദൈനംദിന ചെലവുകളും കഴിഞ്ഞാല്‍ കൈവശം കാര്യമായ സമ്ബാദ്യമൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലണ്ടനിലെ ജോലി എന്നു കേള്‍ക്കുമ്ബോള്‍ ആകര്‍ഷകമായി തോന്നുമെങ്കിലും അവിടുത്തെ ജീവിതച്ചെലവ് കണക്കിലെടുക്കുമ്ബോള്‍ ബെംഗളൂരുവാണ് ഭേദമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ലണ്ടനില്‍ 40 ശതമാനത്തോളം നികുതിയും ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുകയും നല്‍കേണ്ടി വരുമ്ബോള്‍ കയ്യില്‍ കിട്ടുന്നത് വെറും തുച്ഛമായ ശമ്ബളം.ബെംഗളൂരുവില്‍ പ്രതിവര്‍ഷം 45 ലക്ഷം രൂപ ശമ്ബളം എന്നു പറയുമ്ബോള്‍ പ്രതിമാസം 2.7 ലക്ഷം രൂപ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയും. 50,000 രൂപ വാടകയ്ക്ക് ആഡംബര ഫ്‌ളാറ്റില്‍ താമസിക്കാം. പാചകക്കാരന് പ്രതിമാസം 5,000 രൂപയും വീട്ടുജോലിക്കാരിക്ക് 3,000 രൂപയും മതി. യാത്രയ്ക്ക് ഊബര്‍ ടാക്‌സി എടുക്കാം. പലചരക്ക് സാധനങ്ങള്‍ ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകള്‍ വഴി ലഭിക്കും. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍, വിനോദം, യാത്ര തുടങ്ങിയ സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിക്കാന്‍ കഴിയും.അതേസമയം, ലണ്ടനില്‍, 108,000 പൗണ്ട് ശമ്ബളം ലഭിക്കുമ്ബോള്‍ നികുതി കഴിഞ്ഞ് പ്രതിമാസം 6,100 പൗണ്ട് മാത്രമാണ് ബാക്കിയാകുന്നത്. ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിന്റെ വാടകയ്ക്ക് 2,200 പൗണ്ട് ചെലവഴിക്കേണ്ടി വരും. ലണ്ടനിലെ ഉയര്‍ന്ന ചെലവുകള്‍ കാരണം പ്രൊഫഷണലുകള്‍ പലപ്പോഴും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. വീട്ടുജോലിക്കാരെ വയ്ക്കുന്നത് വന്‍ സാമ്ബത്തിക ചെലവാണ്. വീട്ടിലെ ദൈനംദിന ജോലികള്‍ സ്വയം കൈകാര്യം ചെയ്യേണ്ടി വരും.ബംഗളൂരുവില്‍ താമസിക്കുമ്ബോള്‍ വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാകുമെന്നും ഇത് ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നും ഇദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ ലണ്ടനില്‍ ഇത്തരം സേവനങ്ങള്‍ക്ക് വലിയ തുക നല്‍കേണ്ടി വരുന്നുണ്ട്. ലണ്ടനിലെ ഉയര്‍ന്ന ആദായനികുതിയും പരിഗണിക്കുമ്ബോള്‍ ഇന്ത്യയിലെ 45 ലക്ഷം രൂപയുടെ മൂല്യം അവിടുത്തെ ഒരു കോടിയിലധികം രൂപയ്ക്ക് തുല്യമാണെന്നാണ് അദ്ദേഹം കണക്കുകള്‍ സഹിതം വാദിക്കുന്നത്. സമാനമായ വരുമാനമുള്ള പല പ്രവാസികളും ഈ അഭിപ്രായത്തെ പിന്തുണച്ച്‌ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതെളിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group