Home തിരഞ്ഞെടുത്ത വാർത്തകൾ പ്രതിമാസം ഒന്നരലക്ഷം ശമ്പളം; എന്നിട്ടും ജോലി ഉപേക്ഷിച്ച്‌ ബെംഗളൂരു ടെക്കി; കാരണം ഇതാണ്: പുതിയ ജോലി

പ്രതിമാസം ഒന്നരലക്ഷം ശമ്പളം; എന്നിട്ടും ജോലി ഉപേക്ഷിച്ച്‌ ബെംഗളൂരു ടെക്കി; കാരണം ഇതാണ്: പുതിയ ജോലി

by admin

ബെംഗളൂരു: ഐടി മേഖലയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിയുണ്ടായിട്ടും അതുപേക്ഷിച്ച ടെക്കി യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച.ജോലി ഉപേക്ഷിക്കാന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് പറഞ്ഞ കാരണം ടെക്കികള്‍ക്കിടയില്‍ വലിയ ആശങ്കയായിരിക്കുകയാണ്. പ്രതിവര്‍ഷം 19 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാണ് താന്‍ നേരത്തെ ജോലി ഉപേക്ഷിച്ചതെന്നാണ് ഇദ്ദേഹം നല്‍കുന്ന വിശദീകരണം. സമീപ ഭാവിയില്‍ പ്രോഗ്രാമിങ് ജോലികളില്‍ ഭൂരിഭാഗവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റെടുക്കുമെന്ന ഭയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.ഓണ്‍ലൈന്‍ ഡിസ്‌കഷന്‍ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ആശങ്ക പങ്കുവെച്ചത്. ബെംഗളൂരുവില്‍ അഞ്ച് വര്‍ഷത്തെ ജോലി പരിചയമുള്ള യുവാവ് നിലവില്‍ 19 ലക്ഷം രൂപയാണ് പ്രതിവര്‍ഷം സമ്പാദിക്കുന്നത്. നിലവില്‍ തന്റെ കമ്പനിയിലെ ഏകദേശം 70 ശതമാനം കോഡിംഗ് ജോലികളും ‘ക്ലോഡ്’ എന്ന എഐ ടൂളാണ് ചെയ്യുന്നതെന്ന് യുവാവ് പറയുന്നു. മുന്‍പ് ദിവസങ്ങളെടുത്ത് ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ ചെയ്യുന്നു.സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ ആവശ്യം കുറയുമെന്നും വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ഇതു മുന്‍കൂട്ടി കണ്ടാണ് യുവാവ് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജോലിയിലേക്കു മാറിയത്.ഐടി മേഖലയിലെ അനിശ്ചിതത്വം കാരണം ജോലി ഉപേക്ഷിച്ച ഇദ്ദേഹം തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന് ബെംഗളൂരുവിലെ ഉദയ്പൂരില്‍ സ്വന്തമായി ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നതായും യുവാവ് വ്യക്തമാക്കുന്നു.റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച ഈ കുറിപ്പ് ഐടി ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ അതോ ജോലി എളുപ്പമാക്കുമോ എന്ന കാര്യത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group