ബംഗളുരു : ഷിറാഡി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്നതിനിടെ ബംഗളുരു – മംഗളുരു ദേശിയപാതയിൽ യാത്ര ചെയ്യുന്നവർ പരമാവധി ബദൽപാതകൾ ഉപയോഗിക്കണമെന്ന് ഹസൻ കലക്ടർ ആവശ്യപ്പെട്ടു. ഹാസൻ സക്ലേശ്‌പുരയിലെ ഹെഗ്ഗഡെയിലാണ് മണ്ണിടിച്ചിൽ തുടരുന്നത്. ചൊവ്വാഴ്ച മുതൽ ഈ ഭാഗത്തെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പാതയിൽ മണ്ണ് നീക്കുന്ന പ്രവർത്തികൾ തുടരുകയാണ്. യാത്രയ്ക്‌കിടെ വഴിയിൽ കുടുങ്ങിയാൽ അടിയന്തിര സഹായത്തിനായി 08172-261111 എന്ന നമ്പറിൽ വിളിക്കാം ഹെൽപ് ലൈൻ – 1077