ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കായി പൊതുമേഖലാ സ്ഥാപനത്തില്‍ അവസരം. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലേക്കും ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ റിസര്‍ച്ച് സെന്ററിലേക്കും സൂപ്പര്‍ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, ജിഡിഎംഒ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി.
സെയില്‍ വിജ്ഞാപനമനുസരിച്ച് 31 ഒഴിവുകളാണുള്ളത്. പരമാവധി പ്രായപരിധി 69 വയസ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) അല്ലെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (എസ്‌എംസി) എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അല്ലെങ്കില്‍ സാധുവായ പ്രാക്ടീഷണര്‍ ലൈസന്‍സുള്ളതും സംസ്ഥാന രജിസ്റ്ററിലോ ദേശീയ രജിസ്റ്ററിലോ എന്‍റോള്‍ ചെയ്തിട്ടുള്ളതുമായ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
ഒഴിവുകള്‍
സൂപ്പര്‍ സ്പെഷ്യലിസ്റ്റ്- 05
സ്പെഷ്യലിസ്റ്റ് – 10
ജിഡിഎംഒ – 16
ശമ്ബളം
സൂപ്പര്‍ സ്പെഷ്യലിസ്റ്റ്- 250000
സ്പെഷ്യലിസ്റ്റ്
പിജി ഡിപ്ലോമയുള്ളവര്‍ക്ക് -120000
പിജി ഉള്ളവര്‍ക്ക് – 160000.
ജിഡിഎംഒ – 90000
കാലാവധി
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് നിയമിക്കും.
തെരഞ്ഞെടുപ്പ്
തസ്തികകളിലേക്ക് നിര്‍ദേശിച്ചിട്ടുള്ള യോഗ്യതകള്‍ ഉള്ളവര്‍ ഫെബ്രുവരി ആറിന് എല്ലാ പ്രധാന രേഖകളും സഹിതം ഇനിപ്പറയുന്ന വിലാസത്തില്‍ അഭിമുഖത്തിന് എത്തിച്ചേരാവുന്നതാണ്. അഭിമുഖത്തിന്റെ റിപ്പോര്‍ട്ടിംഗ് സമയം രാവിലെ 9.30 ആണ്.
മാനവ വിഭവശേഷി വികസന കേന്ദ്രം,
(ബിഎസ്പി മെയിന്‍ ഗേറ്റിന് സമീപം),
ഭിലായ് സ്റ്റീല്‍ പ്ലാന്റ്, ഭിലായ് 490001
യോഗ്യത
എംബിബിഎസ് മുതല്‍ ഡിഎം, ഡിഎന്‍ബി, തുടങ്ങിയ ബിരുദങ്ങളാണ് തസ്തികകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്.