Home Featured മോഷണശ്രമം; ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റു

മോഷണശ്രമം; ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റു

by admin

നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം. നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം സെയ്ഫ് താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി ബാന്ദ്ര ഡിവിഷന്‍ ഡിസിപി പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. ബാന്ദ്ര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.കരീന കപൂറും വീട്ടിലെ മറ്റ് അംഗങ്ങളും സുരക്ഷിതരാണ്. സംഭവത്തെക്കുറിച്ച്‌ കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അതേസമയം സെയ്ഫിന്റെ ശരീരത്തിന്റെ ആറോളം പരിക്കുകളുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ലീലാവതിയില്‍ എത്തിച്ചത്. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്.

ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ഉടനടി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ന്യൂറോ സര്‍ജന്‍ നിതിന്‍ ഡാങ്കെ, കോസ്മെറ്റിക് സര്‍ജന്‍ ലീന ജെയിന്‍, അനസ്തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്,’ മെഡിക്കല്‍ സംഘം അറിയിച്ചു.ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ പരിക്കിന്റെ ആഴം വ്യക്തമാകൂ. സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് സെയ്ഫ് അലി ഖാനും കരീന കപൂറും മക്കളും കഴിഞ്ഞയാഴ്ചയാണ് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. 2012 ല്‍ വിവാഹിതരായ കരീനയും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസിക്കുന്നത്. ടെറസുകളും ബാല്‍ക്കണികളും ഒരു നീന്തല്‍ക്കുളവുമുള്ള വിശാലമായ 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റാണിത്.

മക്കളായ തൈമൂറും ജെയും സെയ്ഫിന്റെ മാതാപിതാക്കളും ഈ വീട്ടില്‍ തന്നെയാണ് താമസം. 1993ല്‍ പരമ്ബര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് സെയ്ഫ് അലി ഖാന്‍. ദില്‍ ചാഹ്താ ഹേ, ഓംകാര, തന്‍ഹാജി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പട്ടൗഡി കുടുംബത്തില്‍ ജനിച്ച അദ്ദേഹം നടി ഷര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ്.

You may also like

error: Content is protected !!
Join Our WhatsApp Group