ന്യൂഡൽഹി : നാല് വയസ്സിൽ താഴെയുള്ള കുട്ടികളെ പിന്നിലി രുത്തി ഇരുചക്രവാഹനം ഓടിക്കുന്നവർ കുട്ടികളെ ഹെൽമെറ്റും സുരക്ഷാ കവചവും ധരിപ്പിക്കണം. വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുത്. ഇവ ഉൾപ്പെടെയു ള്ള നിബന്ധനകളു മായി മോട്ടർ വാഹന ചട്ട ഭേദഗതി വരുന്നു. കരടു വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കി. വാഹനം ഓടിക്കുന്നയാളുമായി ചേർത്ത് കുട്ടികളെ ബന്ധിപ്പി ക്കുന്ന സുരക്ഷ ബെൽറ്റുകൾ ഉൾപ്പെടെയുള്ള കവചമാണ് ധരിപ്പിക്കേണ്ടത്. ഹെൽ മറ്റ് 9 മാസം മുതൽ 4 വയസ്സ് വരെയുള്ള കുട്ടികൾക്കു ചേരുന്നതും നിലവാരമുള്ളതുമാകണം. യുഎസ് യൂറോപ്യൻ യുകെ മാന ദണ്ഡങ്ങൾ പ്രകാരം ഗുണനില വാരമുള്ള സൈക്കിൾ ഹെൽമറ്റു കളുമാവാം. സൈക്കിൾ ഹെൽമെറ്റുകൾക്ക് ഇന്ത്യൻ മാനദണ്ഡം (ബിഐഎസ്) നിർണയിക്കുന്നതു വരെയാണ് ഈ നിബന്ധന
ഒരു വർഷം കഴിഞ്ഞ് പ്രാബല്യത്തിലാകും
ഈ മാസം 21നാണ് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. അപ്പോൾ മുതൽ 30 ദിവസ ത്തേക്ക് അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നാണ് വ്യവസ്ഥ. അഭിപ്രായങ്ങൾ നൽകാനുള്ള വിലാസം comments-morth@gov.in ഇതിനു ശേഷമായിരിക്കും അന്തിമ വിജ്ഞാപനം വരിക. അന്തിമ വിജ്ഞാപനം പ്രസിദ്ധീ കരിച്ച് ഒരു വർഷം കഴിഞ്ഞ് പട്ടങ്ങൾ പ്രാബ ല്യത്തിലാവും.
മുന്നിലിരുത്താൻ പാടില്ല
മോട്ടർ വാഹന നിയമത്തിലെ 128-ാം വകുപ്പനുസരിച്ചാ ണ് ഇരുചക്ര വാഹനത്തിലെ യാത്ര സംബന്ധിച്ച സൂര ക്ഷാപട്ടങ്ങൾ നിർദേശിക്കുന്നത്. ഈ വകുപ്പനുസരിച്ച് ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കുഞ്ഞുങ്ങളെ ഡ്രൈവറുടെ സീറ്റിനു മുന്നിൽ ഇരുത്തിയോ നിർത്തിയോ യാത്ര നടത്തുന്നതു നിയമവിരുദ്ധമാണ്.
സുരക്ഷയ്ക്ക് കുട്ടിക്കുപ്പായം
- നീട്ടാനും ചുരുക്കാനും പറ്റുന്ന വള്ളിയുള്ള കയ്യിലാക്കുപ്പായമാണ് (vest) വിജ്ഞാപനത്തിൽ പറയുന്ന സുരക്ഷാ സംവിധാനം (സേഫ്റ്റി ഹാർനസ് പി ന്നിലിരുന്നു യാത്ര ചെയ്യുന്ന കുട്ടിയുടെ അര യ്ക്കു മുകൾഭാഗം വാഹനമോടിക്കുന്നയാളുമായി സുരക്ഷിതമായി ചേർത്തിരുത്താനാകും. വള്ളി കൾ ചേർന്നു വരുന്ന ഭാഗം കാലുകൾക്കിടയിലൂ ടെ കടന്നുപോകുംവിധം കുട്ടിയെ വെസ്റ്റിനുള്ളിൽ ഇരുത്തണം.
- സുരക്ഷാ ജാക്കറ്റിനു ഭാരം കുറവായിരിക്കണം അഴിക്കാനും മുറുക്കാനും കഴിയണം. വെള്ളം കയ റുന്നത് ആകരുത്.
- ഹെവി നൈലോൺ അല്ലെങ്കിൽ മൾട്ടിഫിലമെ നൈലോൺ തുണിത്തരം ഉപയോഗിക്കണം. മൃദുവായതും ധരിക്കാൻ സുഖമുള്ളതും ആയിരിരിക്കണം
- 9 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷി യുള്ളതാകണം