Home പ്രധാന വാർത്തകൾ ശബരിമല തീർഥാടനം: ബെംഗളൂരു-പമ്പ വോൾവോ ബസുമായി കർണാടക ആർടിസി

ശബരിമല തീർഥാടനം: ബെംഗളൂരു-പമ്പ വോൾവോ ബസുമായി കർണാടക ആർടിസി

by admin

ബെംഗളൂരു: ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് പ്രത്യേക വോൾവോ ബസ് സർവീസ് അനുവദിച്ച് കർണാടക ആർടിസി. കർണാടക ആർടിസിയുടെ ഐരാവത് ബസാണ് അനുവദിച്ചത്. നവംബർ 28-ന് സർവീസ് ആരംഭിക്കും. ശന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ദിവസവും ഉച്ചയ്ക്ക് 1.50-ന് പുറപ്പെടും. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലും (2.20-ന് എത്തും) മൈസൂരുവിലും (വൈകീട്ട് 5.10-ന് എത്തും) സ്റ്റോപ്പുണ്ടാകും.

പിറ്റേദിവസം രാവിലെ 6.45-ന് പമ്പയിലെത്തും.ബെംഗളൂരുവിലേക്കുള്ള മടക്കയാത്ര നിലയ്ക്കൽ ബസ് സ്റ്റാൻഡിൽനിന്നാകും. വൈകീട്ട് ആറിന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10-ന് ബെംഗളൂരുവിലെത്തും. മൈസൂരു-പമ്പ ടിക്കറ്റ് പ്രത്യേകമായി ബുക്ക് ചെയ്യാം. കർണാടകത്തിലെ കെഎസ്ആർടിസിയുടെ എല്ലാ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലും എറണാകുളം കൺട്രോൾ റൂമിലും (ഫോൺ: 9447166179) തൃശ്ശൂർ കൺട്രോൾ റൂമിലും (ഫോൺ: 9495155100), കോഴിക്കോട് കൺട്രോൾ റൂമിലും (ഫോൺ: 9497427179) ടിക്കറ്റ് ബുക്ക് ചെയ്യാം. ബെംഗളൂരുവിൽനിന്ന് പമ്പയ്ക്ക് 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരുവിൽനിന്ന് 1691 രൂപയും.

You may also like

error: Content is protected !!
Join Our WhatsApp Group