രണ്ട് പെണ്‍മക്കളുമായി ഉള്‍വനത്തിലെ ഗുഹയില്‍ താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതിയെ കണ്ടെത്തി. കർണാടകയിലെ ഗോകർണയിലുള്ള രാമതീർത്ഥ കുന്നിന് മുകളില്‍ നിന്നാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്.കുന്നിന് മുകളില്‍ അപകടകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന ഗുഹയിലാണ് റഷ്യൻ വംശജയായ നീന, പെണ്‍മക്കളായ പ്രേമ, അമ എന്നിവർ താമസിച്ചിരുന്നത്. ഗോകർണ പൊലീസിന്റെ പട്രോളിംഗിനിടെ ഇവരെ കണ്ടെത്തുകയായിരുന്നു.ജൂലൈ ഒമ്ബതിന് വൈകുന്നേരം അഞ്ച് മണിക്കാണ് ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും സംഘവും യുവതിയെയും മക്കളെയും കണ്ടെത്തിയത്.
ഗുഹയ്‌ക്കുള്ളില്‍ നിന്നും കുടുംബത്തിന്റെ സാധനങ്ങളും പൊലീസ് കണ്ടെത്തി. താൻ ആത്മീയത തേടി ഗോവയില്‍ നിന്ന് ഗോകർണയിലേക്ക് എത്തിയതാണെന്നും ധ്യാനത്തിന് വന്നതാണെന്നും യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. നഗരജീവിതം ഒഴിവാക്കാനാണ് താൻ ഇവിടെ എത്തിയതെന്നും അവർ പൊലീസ് സംഘത്തെ അറിയിച്ചു.യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. മൂന്നംഗ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പാസ്പോർട്ടും വിസയും ഉള്‍പ്പെടെയുള്ള രേഖകള്‍ യുവതി താമസിച്ചിരുന്ന ഗുഹയ്‌ക്ക് സമീപത്ത് നിന്നും കണ്ടെടുത്തു.
2018-ല്‍ കാലാവധി കഴിഞ്ഞ വിസയാണ് കണ്ടെത്തിയത്. യുവതിയെയും കുട്ടികളെയും തിരികെ റഷ്യയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ഉള്‍വനത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്താണ് ഗുഹയുള്ളത്. കഴിഞ്ഞ വർഷം ജൂലൈയില്‍ ഗുഹയ്‌ക്ക് സമീപം വലിയ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. വിഷപ്പാമ്ബുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ വന്യജീവികളുടെ ആവാസ കേന്ദ്രമാണിവിടം
അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
ജൂണ്‍ 12-ന് നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിർദേശം.അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എയർക്രാഫ്റ്റ് ആക്സിഡന്റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടത്.
അഹമ്മദാബാദില്‍നിന്ന് പറന്നുയർന്ന് മൂന്ന് സെക്കൻഡുകള്‍ക്ക് ശേഷം എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സെക്കൻഡുകള്‍ക്കുള്ളില്‍ ‘റണ്‍’ എന്ന നിലയില്‍ നിന്ന് ‘കട്ട്‌ഓഫ്’ സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടിലുണ്ട്.അപകടത്തെക്കുറിച്ചുള്ള അന്വേഷണം വെല്ലുവിളി നിറഞ്ഞതാണെന്ന് പറഞ്ഞ റാം മോഹൻ നായിഡു, നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റിപ്പോർട്ടിനെക്കുറിച്ച് പെട്ടെന്ന് അഭിപ്രായം പറയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ‘
‘ഈ റിപ്പോർട്ട് സിവില്‍ ഏവിയേഷൻ മന്ത്രാലയം സമഗ്രമായി വിശകലനം ചെയ്യുകയാണ്. ഒരു നിഗമനത്തിലേക്കും എത്താൻ തിടുക്കപ്പെടരുത്. അന്തിമ റിപ്പോർട്ട് പുറത്തുവന്നുകഴിഞ്ഞാല്‍ മാത്രമേ നമുക്ക് വ്യക്തമായ ഒരു നിഗമനത്തിലെത്താൻ കഴിയൂ”, റാം മോഹൻ നായിഡു ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരും നമുക്കുണ്ട്. അവരാണ് വ്യോമയാന വ്യവസായത്തിന്റെ നട്ടെല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണം മാത്രം അടിസ്ഥാനമാക്കി ഒരു നിഗമനത്തിലും എത്തിച്ചേരാൻ കഴിയില്ലെന്ന് സിവില്‍ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോള്‍ പറഞ്ഞു.
പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തില്‍ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടിയും പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇൻ കമാൻഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടില്‍ പറയുന്നു.15,638 മണിക്കൂർ പറക്കല്‍ പരിചയമുള്ള 56 വയസകാരൻ സുമീത് സബർവാളാണ് വിമാനം പറത്തിയിരുന്നത്. 32 വയസ്സുള്ള ക്ലൈവ് കുന്ദർ ആയിരുന്നു സഹപൈലറ്റ്.