Home Featured യുദ്ധം തുടങ്ങി; യുക്രൈനില്‍ ബോംബാക്രമണം; വിറച്ച് ലോകം, നിരവധി സ്‌ഫോടനങ്ങള്‍

യുദ്ധം തുടങ്ങി; യുക്രൈനില്‍ ബോംബാക്രമണം; വിറച്ച് ലോകം, നിരവധി സ്‌ഫോടനങ്ങള്‍

by admin

മോസ്‌കോ: യുക്രൈനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിടര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ച പിന്നാലെ ഉക്രൈനില്‍ പലയിടത്തും ബോംബാക്രമണം. തലസ്ഥാനമായ കിവില്‍ ഉള്‍പ്പെടെയാണ് സ്‌ഫോടങ്ങളുണ്ടായത്. ഖര്‍കീവ് മേഖലയിലും ബോംബുകള്‍ പൊട്ടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎന്‍ഒ ന്യൂസ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. രാത്രിയിലെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സ്‌ഫോടനം നടക്കുന്ന സ്ഥലങ്ങളില്‍ വലിയ രീതിയില്‍ വെളിച്ചം ഉയരുന്നതാണ് കാണുന്നത്. കിഴക്കന്‍ യുക്രൈനിലാണ് ആക്രമണം.

കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളെ പ്രതിരോധിക്കാനാണ് റഷ്യ സൈനിക നീക്കം തുടങ്ങുന്നതെന്ന് പുടിന്‍ പ്രസ്താവിച്ചു. ഇന്ന് രാവിലെ ആറ് മണിക്ക് ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. തൊട്ടുപിന്നാലെയാണ് സ്‌ഫോടനങ്ങളുണ്ടായത്. ഡോണ്‍ബാസില്‍ പ്രത്യേക സൈനിക ഓപറേഷന്‍ നടത്തുമെന്ന് പുടിന്‍ പറഞ്ഞു. വിദേശ രാജ്യങ്ങള്‍ ഇതില്‍ ഇടപെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരം പുലരുന്നതിന് മുമ്പാണ് തലസ്ഥാനമായ കീവിലും കിഴക്കന്‍ തുറമുഖ നഗരമായ മരിയോപോളിലും സ്‌ഫോടനങ്ങളുണ്ടായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് പുടിന്റെ പ്രഖ്യാപനവും സ്‌ഫോടനങ്ങളും. യുക്രൈനിലെ ചില മേഖലകള്‍ക്ക് സ്വാതന്ത്ര്യം അംഗീകരിച്ച് പുടിന്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചിരുന്നത്. പുടിനെതിരെ അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ മുന്നറിപ്പ് നല്‍കിയിരിക്കെയാണ് സ്‌ഫോടനങ്ങള്‍. പുടിന്റെ നീക്കം യൂറോപ്പിലെ പ്രധാന യുദ്ധമായി മാറുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യക്കാര്‍ ഇതിനെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. റഷ്യന്‍ സൈന്യത്തിന്റെ നീക്കം ആഴ്കളായി നിരീക്ഷിക്കുന്ന മക്‌സര്‍ ടെക്‌നോളജീസ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഡൊണസ്‌ക്, ലുഗാന്‍സ്‌ക് എന്നീ പ്രദേശങ്ങളാണ് യുക്രൈനില്‍ നിന്ന് വേര്‍പ്പെടാന്‍ ഏറെ കാലമായി ആഗ്രഹിക്കുന്നത്. ഈ മേഖലകളെ സ്വതന്ത്ര്യ പ്രദേശങ്ങളായി അംഗീകരിച്ചിരിക്കുകയാണ് റഷ്യ. അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ച് സൗഹൃദ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇതിനെതിരെ അമേരിക്കയും സഖ്യകക്ഷികളും രംഗത്തുവന്നിരുന്നു. അയല്‍രാജ്യങ്ങളിലെ പ്രദേശങ്ങള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പുടിന്‍ ആര് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചോദിച്ചത്. യുക്രൈന് ആയുധം നല്‍കുന്നത് അമേരിക്ക തുടരും. കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സൈന്യത്തിനൊപ്പം അമേരിക്കന്‍ സൈനികരെയും വിന്യസിക്കാന്‍ തീരുമാനിച്ചു. ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികര്‍ ഇപ്പോള്‍ യൂറോപ്പിലുണ്ട്. എല്ലാവരും ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.

‘കൊച്ചീല് പഞ്ഞിക്കിടലെന്ന് പറഞ്ഞാ എന്താന്ന് അറിയോ?’; ത്രിലടിപ്പിച്ച്‌ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വം’ ടെയിലര്‍, മാസ് പ്രകടനങ്ങള്‍ കാഴ്ച വച്ച്‌ താരങ്ങള്‍

വാഹനമോഷണം: ബംഗളുരുവിൽ മലയാളി പിടിയിൽ; മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനെന്ന് മൊഴി

You may also like

error: Content is protected !!
Join Our WhatsApp Group