ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാറിന് തീപിടിച്ചു. കാറുകളിലുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാണിപേട്ട് വാലാജ വന്നിവേട്ടിൽ ആയിരുന്നു അപകടം. ചെന്നൈയിൽനിന്ന് തിരുപ്പത്തൂരിലേക്ക് പോവുകയായിരുന്നു രണ്ടു കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒന്നിന്റെ ഡ്രൈവർ ശങ്കറിന് നിയന്ത്രണം നഷ്‌ടപ്പെട്ട് മറ്റേ കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇടിച്ച കാറിന് തീപിടിച്ചു.
കാറുകളിലുണ്ടായിരുന്ന അഞ്ചുപേരും ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. റാണിപേട്ടിൽനിന്നും അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണയ്ക്കുന്നതിന് മുൻപ് തന്നെ ഒരു കാർ പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനെ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ഷോർട്ട് സർകീറ്റാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാലാജ പോലീസ് അന്വേഷണം നടത്തുകയാണ്.
ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും
ഒരു സമൂസ വാങ്ങിയതിന് 2000 രൂപ നഷ്ടം വന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാവുകയാണ്. ഒക്ടോബര് 17ന് ജബല്പൂര് റെയില്വേ സ്റ്റേഷനിലെ അഞ്ചാം നമ്ബര് പ്ലാറ്റ്ഫോമിലാണ് ഏവരെയും ലജ്ജിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സമൂസ വാങ്ങി കഴിച്ചതിന് ശേഷം ഗൂഗിള് പേ വഴി പണം അടയ്ക്കാന് കഴിയാതെ പോയ യുവാവിനാണ് ദുരനുഭവമുണ്ടായത്.ട്രെയിന് യാത്രക്കിടെ യുവാവ് സ്റ്റേഷന് കച്ചവടക്കാരനില് നിന്ന് സമൂസ വാങ്ങി കഴിച്ചു. 20 രൂപയുടെ സമൂസയാണ് യുവാവ് വാങ്ങിയത്.
ഓണ്ലൈനായി പണം അടയ്ക്കാന് ശ്രമിക്കുന്നതിനിടെ ട്രാന്സാക്ഷന് പരാജയപ്പെട്ടു. ഇതോടെ പണം അടയ്ക്കാന് കഴിയാതെ യുവാവ് കുഴങ്ങി.അതിനിടെ സ്റ്റേഷനില് നിര്ത്തിയിട്ട ട്രെയിന് ഒടി തുടങ്ങി. പണം പിന്നീട് അയക്കാം എന്ന് പറഞ്ഞ് യുവാവ് കച്ചവടക്കാരന്റെ യു.പി.ഐ കോഡ് ഫോട്ടോ എടുത്ത് ട്രെയിനില് കയറാന് ശ്രമിച്ചു. പിന്നാലെ പാഞ്ഞെത്തിയ കച്ചവടക്കാരന് യുവാവ് ട്രെയിന് കയറുന്നത് തടഞ്ഞു. ഷര്ട്ടിന്റെ ഷോള്ഡറില് പിടിച്ച് വലിച്ച കച്ചവടക്കാരന് യുവാവിനെ ആക്രമിക്കുകയും ചെയ്തു.
യുവാവ് യു.പി.ഐ വഴി പണം അടയ്ക്കാന് നിരന്തരം ശ്രമിച്ചെങ്കിലും നെറ്റ് വര്ക്ക് ഇല്ലാത്തതിനാല് വീണ്ടും ട്രാന്സാക്ഷന് പരാജയപ്പെട്ടു. രോഷാകുലനായ കച്ചവടക്കാരന് യുവാവിനെ വിട്ടതുമില്ല.ട്രെയിന് കടന്ന് പോകാന് തുടങ്ങിയതോടെ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ വിലമതിക്കുന്ന സ്മാര്ട്ട് വാച്ച് ഊരിക്കൊടുത്താണ് ഒടുവില് കച്ചവടക്കാരന്റെ പിടിയില് നിന്ന് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്ത് നിരവധിയാളുകള് ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ല.
സ്ഥലത്തുണ്ടായിരുന്ന ചിലര് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില് ഷെയര് ചെയ്തതോടെയാണ് നാണം കെടുത്തുന്ന ദൃശ്യങ്ങള് പുറം ലോകം അറിഞ്ഞത്.ദൃശ്യങ്ങള് വൈറലായതിന് പിന്നാലെ റെയില്വേ കച്ചവടക്കാരനെതിരെ നടപടി സ്വീകരിച്ചു. ഇയാളുടെ ലൈസന്സ് റദ്ദാക്കി ജബല്പൂര് ഡിവിഷന് റെയില്വേ മാനേജര് ഉത്തരവിറക്കി. സംഭവത്തില് ആര്പിഎഫ് കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിട്ടുണ്ട്.
 
