Home Featured കർണാടക ബി.ജെ.പിക്കുള്ളിലെ കലാപം മറ നീക്കി പുറത്തേക്ക് ,ചില നേതാക്കള്‍ പാര്‍ട്ടിക്ക്​ ദോഷമുണ്ടാക്കുന്നുവെന്ന് അരുണ്‍ സിങ്​

കർണാടക ബി.ജെ.പിക്കുള്ളിലെ കലാപം മറ നീക്കി പുറത്തേക്ക് ,ചില നേതാക്കള്‍ പാര്‍ട്ടിക്ക്​ ദോഷമുണ്ടാക്കുന്നുവെന്ന് അരുണ്‍ സിങ്​

by admin

ബംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ചില നേതാക്കള്‍ പാര്‍ട്ടിക്ക്​ ദോഷമുണ്ടാക്കുന്നുവെന്ന്​ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്​. അത്തരം നേതാക്കളുടെ പ്രസ്​താവനകളും വിഡിയോകളും പാര്‍ട്ടി പരിശോധിച്ചുവരികയാണെന്നും അ​ദ്ദേഹം വ്യക്തമാക്കി. യെദിയൂരപ്പക്കെതിരെ പാര്‍ട്ടിയിലെ ചില എം.എല്‍.എമാരുടെ വിമത നീക്കം അനുനയിപ്പിക്കാന്‍ എത്തിയതാണ്​ അരുണ്‍സിങ്​.

അസംതൃപ്​തരായ എംഎല്‍.എമാരുമായി വ്യാഴാഴ്​ച അരുണ്‍ സിങ്​ കൂടിക്കാഴ്​ച നടത്തി. എം.എല്‍.എമാരുടെ കോവിഡ്​ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിവരം തേടി. അതേസമയം, വിമതരുടെ മുഖ്യ ആവശ്യമായ നേതൃമാറ്റത്തെ കുറിച്ച്‌​ ഒരു ചര്‍ച്ചയും നടത്തിയില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്​തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പക്കെതിരായ എം.എല്‍.സി എച്ച്‌​. വിശ്വനാഥി​െന്‍റ പ്രസ്​താവന സംബന്ധിച്ച്‌​ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍, അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ചിലര്‍ക്ക്​ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ അറിയില്ലെന്നും അതുകൊണ്ടാണ്​ ഇത്തരം ​പ്രസ്​താവനകള്‍ നടത്തുന്നതെന്നും അരുണ്‍ സിങ്​ പ്രതികരിച്ചു. വ്യാഴാഴ്​ച കുമാര കൃപ ഗസ്​റ്റ്​ ഹൗസിലും മല്ലേശ്വരത്തെ പാര്‍ട്ടി ആസ്​ഥാനത്തും നേതാക്കളുമായി കൂടിക്കാഴ്​ച നടന്നു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അഴിമതിക്കാരനാണെന്ന്​ ബി.ജെ.പി എം.എല്‍.സി എച്ച്‌​. വിശ്വനാഥ് ആരോപിച്ചിരുന്നു​. അരുണ്‍സിങ്​ ബംഗളൂരുവില്‍ ക്യാമ്ബ്​ ചെയ്യുന്നതിനിടെയായിരുന്നു​ വിശ്വനാഥി​െന്‍റ വിവാദ പ്രസ്​താവന. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വി​ജയേന്ദ്ര എല്ലാ വകുപ്പി​െന്‍റയും ഭരണത്തില്‍ ഇടപെടുകയാണെന്നും മന്ത്രിസഭയില്‍ ആരും ഇക്കാര്യത്തില്‍ സംതൃപ്​തരല്ലെന്നും വിശ്വനാഥ് പറഞ്ഞു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ വിളമ്ബരുതെന്നും ആക്ഷേപമുള്ളവര്‍ക്ക്​ താനുമായി കുടിക്കാഴ്​ച നടത്താമെന്നും അരുണ്‍ സിങ്​ കഴിഞ്ഞദിവസം താക്കീത്​ നല്‍കിയതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി നിയമനിര്‍മാണ കൗണ്‍സില്‍ അംഗം രംഗത്തെത്തിയത്​.

അഴിമതിയുടെ പങ്ക്​ കേന്ദ്ര നേതാക്കള്‍ക്കും ലഭിക്കുന്നു​ണ്ടെന്നും വിശ്വനാഥ്​ ആരോപിച്ചു. അടുത്തിടെ ബോര്‍ഡ്​ മീറ്റിങ്​ പോലും ചേരാതെ ജലസേചന വകുപ്പ്​ 20,000 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചതും ജിന്‍ഡാല്‍ സ്​റ്റീലിന്​ ബെള്ളാരിയില്‍ 3660 ഏക്കര്‍ ഭൂമി തുച്​ഛമായ വിലക്ക്​ നല്‍കാന്‍ തീരുമാനിച്ചതും അഴിമതിയുടെ ഭാഗമാണ്​. തനിക്ക്​ ​േകന്ദ്ര നേതാക്കള്‍ക്ക് ​പണം നല്‍കേണ്ടതുണ്ടെന്നാണ്​ അഴിമതി സംബന്ധിച്ച്‌​ യെദിയൂരപ്പയു​െട വാദം. ഇവിടെ നിന്ന്​ നിങ്ങള്‍ പണം കൊണ്ടുപോവുകയാണോ എന്നാണ്​ കേന്ദ്ര പ്രതിനിധിയായ അരുണ്‍ സിങ്ങിനോട്​ ചോദിക്കേണ്ടത്​. യെദിയൂരപ്പ കര്‍ണാടക ബി.ജെ.പിക്ക്​ നല്‍കിയ സംഭാവനകളെ മാനിക്കുന്നെന്നും എന്നാല്‍, പ്രായവും ആരോഗ്യവു​ം കാരണം അദ്ദേഹത്തിനിപ്പോള്‍ സര്‍ക്കാറിനെ നയിക്കാനാവില്ലെന്നും ഭരണത്തില്‍ അദ്ദേഹത്തി​െന്‍റ കുടുംബം ഇടപെടുന്നത്​ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും വിശ്വനാഥ്​ കൂട്ടിച്ചേര്‍ത്തു.

തബ് ലീഗ് ജമാഅത്തിനെതിരായ വിദ്വേഷ പ്രചാരണം: ന്യൂസ് 18 കന്നഡയ്ക്കും സുവര്‍ണ ന്യൂസിനും പിഴ ചുമത്തി

ജെ.ഡി.എസ്​ മുന്‍ സംസ്​ഥാന അധ്യക്ഷനായ എച്ച്‌​. വിശ്വനാഥ്​ 2019ല്‍ ഒാപറേഷന്‍ താമരയിലൂടെ സഖ്യ സര്‍ക്കാറില്‍ നിന്ന്​ രാജിവെച്ച്‌​ ബി.ജെ.പിയിലെത്തിയതാണ്​. ഹുന്‍സൂര്‍ എം.എല്‍.എയായിരുന്ന അദ്ദേഹം പിന്നീട്​ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നാമനിര്‍ദേശത്തിലൂടെ എം.എല്‍.എയായെങ്കിലും യെദിയൂരപ്പ വാഗ്​ദാനം ചെയ്​ത മന്ത്രി പദവി അദ്ദേഹത്തിന്​ ലഭിച്ചില്ല. സാ​േങ്കതിക കാരണങ്ങളാല്‍ വിശ്വനാഥിനെ മന്ത്രിയാക്കുന്നത്​ ഹൈക്കോടതി തടയുകയായിരുന്നു.

ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group