ബംഗളുരു: അന്തർ സംസ്ഥാന യാത്ര ചെയ്ത് ബെംഗളൂരുവിലേക്ക് മടങ്ങുന്ന അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും താമസിക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടു നിർബന്ധമായും കയ്യിൽ കരുതണം. ആർടി-പിസിആർ നെഗറ്റീവ് റിസൾട്ട് കയ്യിൽ കരുതാത്തവർ ടെസ്റ്റിന് വിധേയമാകുകയും ഫലം പുറത്തുവരുന്നതുവരെ ഹോം ക്വാറന്റൈനിൽ തുടരുകയും വേണം.
നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെയും കണ്ടെയ്ൻമെന്റ് സോണുകളുടെയും എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പ്രഖ്യാപിച്ച ഏറ്റവും പുതിയ നടപടികളുടെ ഭാഗമാണിത്. നഗരത്തിൽ 160 ലധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ടായിരുന്നു, ഇതിൽ പകുതിയും അപ്പാർട്ടുമെന്റുകളാണ്.
“ഏതെങ്കിലും താമസക്കാരനോ അവന്റെ/അവളുടെ കുടുംബാംഗങ്ങളോ അന്തർ സംസ്ഥാന യാത്ര നടത്തിയിട്ടുണ്ടെങ്കിൽ, അവർ ആർടി-പിസിആർ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കും (RWAS) അപ്പാർട്ട്മെന്റുകൾ, ഹൗസിംഗ് സൊസൈറ്റികൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ എന്നിവയുടെ മാനേജ്മെന്റ് കമ്മിറ്റികൾക്കുമുള്ള കുറിപ്പിൽ,ഗുപ്ത നിർദ്ദേശിച്ചു. ഔദ്യോഗിക യാത്രകൾക്കും ഈ നിയമം ബാധകമാകും.
3 വയസ്സിന് മുകളിലുള്ള കുട്ടികൾ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം: ബിബിഎംപി
മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾ തുറസ്സായ സ്ഥലങ്ങളിലും കളിസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും ഗ്രൂപ്പ് ക്ലാസുകൾ/ ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ബിബിഎംപി കുറിപ്പിൽ പറയുന്നു.
ഒരു ഹൗസിംഗ് സൊസൈറ്റിയിലോ ഗേറ്റഡ് കമ്മ്യൂണിറ്റിയിലോ 100 മീറ്ററിനുള്ളിൽ മൂന്നോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, അത് ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെടും, കൂടാതെ 100 മീറ്ററിനുള്ളിലുള്ള എല്ലാ വീടുകളും കണ്ടെയ്ൻമെന്റ് സോണായി അറിയിക്കും. ഒരു അപ്പാർട്ട്മെന്റിന്റെ കാര്യത്തിൽ, ഒരു ഫ്ലാറ്റിൽ ഒരു ക്ലസ്റ്റർ കണ്ടെത്തിയാൽ, ആ നിലയും അതിനു താഴെയും മുകളിലുമുള്ള വീടുകളും ഒരു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും.