മൈസൂരു ദസറ കാണാനെത്തുന്ന കേരളത്തിൽനിന്നുള്ള ടാക്സി വാഹനങ്ങളിൽനിന്ന് അനധികൃത പണപ്പിരിവ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് അനധികൃതമായി പണംപി രിക്കുന്നത്.
ദസറകാലത്ത് ഇതര സംസ്ഥാനത്തുനിന്ന് കർണാടകയി ലെത്തുന്ന ടാക്സികൾക്ക് കർണാടക സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ രണ്ടു വരെയാണ് മൈസൂരു നഗരവും മാണ്ഡ്യയയിലെ കെആർഎസ് അണക്കെട്ടും കാണാനെത്തുന്ന ഇതര സംസ്ഥാന ടാക്സി വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കിയത്. ഇതേത്തുടർന്ന് ഒട്ടേറെ ടാക്സി വാഹനങ്ങങ്ങളാണ് സഞ്ചാരികളെയുംകൂട്ടി കർണാടകയിലെത്തുന്നത്.
എന്നാൽ, ആർടിഒ ഉദ്യോഗസ്ഥർ രാത്രി കാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് അനധികൃതമായി നികുതി പിരിക്കുകയാണെന്നാണ് ഡ്രൈവർമാരുടെ പരാതി. കണ്ണൂരിൽ നിന്നുള്ള ഒരു ടാക്സി വാഹനം വെള്ളിയാഴ്ച രാത്രി ഗോണിക്കുപ്പയ്ക്കടുത്തുള്ള തിത്തിത്തിയിൽ തടഞ്ഞ് ആർടിഒ ഉദ്യോഗസ്ഥർ റോഡ് നികുതി അടയ്ക്കാൻ ആവശ്യപ്പെടു. മൈസൂരുവിൽ മാത്രമാണ് നികുതി ഇളവെന്നും ഗോണികുപ്പ മടിക്കേരി ആർടിഒയുടെ കീഴി ലാണെന്നുമായിരുന്നു ഇതിനുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, കണ്ണൂരിൽനിന്ന് വീരാജ്പേട്ട -ഗോണികുപ്പ വഴി മാത്രമേ മൈസൂരുവിലെ ത്താൻ സാധിക്കൂ.
മൈസൂരുവിലേക്കുള്ള ടാക്സി പെർമിറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ നികുതി നിർബന്ധിതമായി പിരിക്കുകയാണ്. നികുതി അടക്കാത്തവരോട് കേരളത്തി ലേക്ക് മടങ്ങിപ്പോകാനാണ് പറ യുന്നത്. ഭാരിച്ച നികുതി അട യ്ക്കാൻ സാധിക്കാത്തതിനാൽ ചിലർ യാത്ര റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നുമുണ്ട്. മറ്റു ചിലർ ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴ ങ്ങി പണം നൽകാൻ നിർബന്ധി തരാകുകയാണ്.
വയനാട് ജില്ലയിൽനിന്ന് വരുന്ന വാഹനങ്ങൾ ഗുണ്ടൽപേടിൽ തടഞ്ഞ് ഉദ്യോഗസ്ഥർ നികുതിഅടയ്ക്കാൻ ആവശ്യപ്പെടു ന്നുണ്ട്. കർണാടക ആർടിഒയുടെ നിയമവിരുദ്ധമായ നീക്ക ത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള കോൺ ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.