പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി 7 രൂപ വീതം കുറച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പ്രഖ്യാപിച്ചു.
*ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി അറസ്റ്റിൽ*
കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, കെഎസ്ടി കുറയ്ക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം സംസ്ഥാന ഖജനാവിന് 2100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഈ വില നിലവിൽ വരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണിതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.