Home Featured ബെംഗളൂരു: ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

ബെംഗളൂരു: ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നിരോധിച്ചു.

ഉത്തര കന്നഡ ജില്ലയിലെ കാസിൽ റോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം സന്ദർശകരെയാണ് ആകർഷിക്കുന്നത്.

എന്നാൽ റെയിൽവേ ലൈനിലൂടെ മാത്രം എത്തിച്ചേരാവുന്ന സെൻസിറ്റീവ് ഘട്ടുകളിൽ വിനോദസഞ്ചാരികളുടെ തിരക്ക് കാരണം ഈ മഴക്കാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ആർപിഎഫിന് ബുദ്ധിമുട്ടുകയാണ്. അതിനാൽ ആർപിഎഫിന്റെ ഒരു സ്ക്വാഡ് ഇപ്പോൾ വിനോദസഞ്ചാരികളെ ദൂദ് സാഗർ സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കാതെ അതേ ട്രെയിനിൽ ഗോവയിലേക്ക് തിരിച്ചയക്കുകയാണ് ചെയുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാനൂറോളം പേരെ ട്രെയിനിൽ കയറ്റി തിരികെ ഗോവയിലേക്ക് അയച്ചിരുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ, ട്രെക്കിംഗ് നടത്തുന്നവർക്ക് ജീവൻ നഷ്ടപ്പെടുകയും റെയിൽവേയുടെ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും തുടങ്ങി ട്രെയിൻ ഓടിക്കുന്നതിൽ തടസ്സങ്ങളും നേരിട്ടട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കൂടെ ആയപ്പോൾ സുരക്ഷാ ഏജൻസികൾ വിനോദസഞ്ചാരികളുടെ പ്രവേശനം ആർപിഎഫ് തൽകാലം നിരോധിച്ചിരിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group