Home Featured അമിത ജോലി ഭാരവും വിഷാദരോഗവും, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു! അന്വേഷണവുമായി രാജ്യം

അമിത ജോലി ഭാരവും വിഷാദരോഗവും, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു! അന്വേഷണവുമായി രാജ്യം

by admin

ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടാല്‍ പലപ്പോഴും അത് അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്ന മനുഷ്യരെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവും.

എന്നാല്‍ അങ്ങനെ ചിന്തിക്കുന്നത് ഒരു റോബോട്ട് ആണെങ്കിലോ ? കൗതുകം ലേശം കൂടിപ്പോയി എന്ന് തോന്നുന്നുണ്ടോ. എന്നാല്‍ സംഗതി സത്യം തന്നെയാണ്. റോബോട്ട് സ്വയം ജീവനൊടുക്കി എന്ന വാർത്തയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിന്നും പുറത്തുവരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് രാജ്യം പ്രതികരിച്ചിരിക്കുന്നത്. അമിത ജോലി ഭാരവും വിഷാദ രോഗം കാരണവുമാണ് ഈ റോബോട്ട് ആത്മഹത്യ ചെയ്തതെന്നാണ് ആളുകളുടെ പ്രധാന ചർച്ച.

ജൂണ്‍ 26ന് ആണ് ദക്ഷിണ കൊറിയയിലെ സിറ്റി കൗണ്‍സിലാണ് തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ റോബോട്ട് ആത്മഹത്യ ചെയ്‌തെന്ന വിവരം പുറത്തുവിട്ടത്. ആറടി ഉയരമുള്ള ഒരു ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് ചാടിയാണ് റോബോട്ട് ആത്മഹത്യ ചെയ്തതെന്നും അവർ വെളിപ്പെടുത്തി. രാജ്യത്തെ ആദ്യത്തെ റോബോട്ട് ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ശാസ്ത്ര ലോകവും പ്രാദേശിക സമൂഹവും ശരിക്കും ഞെട്ടിയിരിക്കുകയാണ്. റോബോട്ട് ആത്മഹത്യ ചെയ്യാനുള്ള കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ.

2023 ഓഗസ്റ്റില്‍ ഔദ്യോഗിക ഡ്യൂട്ടിക്കായി നിയമിതനായ ഈ റോബോട്ട് നഗരത്തിലെ ആദ്യത്തെ ഒന്നാണ്. കാലിഫോർണിയൻ റോബോട്ട്‌വെയർ സ്റ്റാർട്ടപ്പായ ബിയർ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പ്രവർത്തിക്കുകയും സിവില്‍ സർവീസ് ഓഫീസർ കാർഡ് നല്‍കുകയും ചെയ്തിരുന്നു.നിയമിതനായ സമയത്ത് ഈ റോബോട്ട് ആദ്യം ചെയ്ത ജോലി, ദിവസേനെയുള്ള ഡോക്യുമെന്റ് ഡെലിവറി, നഗരത്തിലെ പ്രമോഷൻ ജോലികള്‍ എന്നിവയൊക്കെയായിരുന്നു. മറ്റ് റോബോട്ടുകള്‍ക്കൊക്കെ ഒരു നിലകളില്‍ നിന്ന് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എന്നാല്‍ ഗുമി സിറ്റി കൗണ്‍സില്‍ നിയോഗിച്ച ഈ റോബോട്ടിന് എലിവേറ്ററില്‍ നിന്ന് ഓരോ നിലകള്‍ സ്വന്തമായി നീക്കാൻ കഴിയുമായിരുന്നു. ഈ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ കൂടെപ്പിറപ്പായിരുന്നു ഈ റോബോട്ട്.

എന്നാല്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, റോബോട്ടിന് കോണിപ്പടിയില്‍ നിന്ന് നാടകീയമായ വീഴ്ച സംഭവിക്കുകയായിരുന്നു. ഇത് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചു. ഈ വീഴ്ചയ്‌ക്ക് തൊട്ടുമുമ്ബ് റോബോട്ട് നിഗൂഢമായി എന്തോ സംഭവിച്ചത് പോലെ വട്ടമിട്ട് കറങ്ങിയിരുന്നെന്ന് കണ്ടുനിന്നവർ സാക്ഷ്യപ്പെടുത്തുന്നു. കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള ഗോവണിപ്പടിയില്‍ നിന്ന് റോബോട്ടിനെ തകർന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ റോബോട്ടിന്റെ മരണം കൗണസിലിലുള്ള എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. പുതിയൊരു റോബോട്ടിനെ നിയമിക്കാനുള്ള പദ്ധതിയൊന്നും അവർക്ക് ഇപ്പോഴില്ല.

ഇതിനിടെ പ്രാദേശിക മാദ്ധ്യമങ്ങളിലെ പ്രധാനവാർത്തകള്‍ എല്ലാം റോബോട്ട് ആത്മഹത്യയെ ചെയ്‌തെന്നും, അതിന്റെ കാരണം എന്താണെന്നും ചോദിച്ചുകൊണ്ടായിരുന്നു. ഇതോടൊപ്പം മികച്ച സിവില്‍ ഓഫീസർ എന്തിനാണ് ഇത് ചെയ്തതെന്നും ചോദിക്കുന്നു. സംഭവത്തിന് ശേഷം, ‘വിഷാദ’ റോബോട്ടിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് ഗുമി സിറ്റി കൗണ്‍സില്‍ അറിയിച്ചു. റോബോട്ടിന്റെ ഓരോ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്ന് കമ്ബനിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group