Home Featured റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍

റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍

by admin

എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്ബത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.വണ്ടിച്ചെക്കു നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന.നേരത്തെ റോബിന്‍ ഗിരീഷിനെതിരെ മൂത്ത സഹോദരന്‍ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തന്നെ ഗിരീഷ് വര്‍ഷങ്ങളായി പീഡിപ്പിക്കുകയും അര്‍ഹമായ സ്വത്തുക്കളും വസ്തുക്കളും കൈയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി. റോബിന്റെ ഭീഷണി മൂലം 20 വര്‍ഷത്തോളമായി താനും കുടുംബവും ഒളിവിലെന്ന പോലെ പല സ്ഥലങ്ങളില്‍ മാറി മാറി കഴിയുകയാണ്. രോഗിയായ തന്റെ അമ്മയെ കാണുന്നതിന് പോലും റോബിന്‍ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും സഹോദരന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

തന്നെയും പ്രായമായ പിതാവിനെയും ഗിരീഷ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തില്‍ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.

പാലാ പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.അതേ സമയം, ഒരാഴ്ച മുമ്ബ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് പാലായില്‍ നിന്നുള്ള പൊലീസ് സംഘം ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തുന്നത്.
2012 മുതല്‍ നിലനില്‍ക്കുന്ന ലോറിയുടെ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസാണ്. ലോംഗ് പെന്‍ഡിംഗ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group