Home കർണാടക കവർച്ചാശ്രമം; മൈസൂരുവിൽ ആയുധങ്ങളുമായി യുവാക്കൾ അറസ്സിൽ

കവർച്ചാശ്രമം; മൈസൂരുവിൽ ആയുധങ്ങളുമായി യുവാക്കൾ അറസ്സിൽ

by admin

മൈസൂരു: ആയുധങ്ങളുമായി കവർച്ചയ്ക്കിറങ്ങിയ അഞ്ച് യുവാക്കൾ പോലീസ് പട്രോളിങ്ങ് സംഘത്തിന്റെ പിടിയിലായി. നാല് വടിവാളുകൾ, കയർ, മുളകുപൊടി എന്നിവയുമായാ ണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. ജയലക്ഷ്മിപുരം പോലീസ് സ്റ്റേ ഷൻ പരിധിയിലുള്ള പ്രീമിയർ മെട്രോപോളിസ് അപ്പാർട്ട്മെ ന്റിന് സമീപത്തു നിന്നാണ് നര സിംഹരാജ അസി. കമ്മീഷണർ കെ.ടി. മാത്യു തോമസും പട്രോ ളിങ് സംഘവും പ്രതികളെ പിടി കൂടിയത്.

മൈസൂരു വിനായകനഗറിലെ താമസക്കാരായ പി.എസ്. കൃഷ്ണ എന്ന ആൻ (29), അമർനാഥ് എന്ന വിനു (38), എസ്. ഹരീഷ് (36), മദൻ (36), കലാമന്ദിര അപ്പാർട്ട്മെന്റിലെ താമസക്കാര നായ സച്ചിൻ (25) എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പദമാ യി കണ്ട യുവാക്കളെ പോലീസ് പിന്തുടർന്നു. എന്നാൽ, സംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തു ടർന്ന് പോലീസ് ഓടിച്ച് പിടികൂ ടുകയായിരുന്നു. ചോദ്യം ചെയ്യ ലിൽ, ആയുധങ്ങൾ ഉപയോ ഗിച്ച് കവർച്ചനടത്താൻ പദ്ധ തിയിട്ടിരുന്നതായി പ്രതികൾ സമ്മതിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group