ബെംഗളൂരു: നഗരത്തിന് എക്കാലവും പേരുദോഷം കേള്‍ക്കേണ്ടി വന്നിട്ടുള്ളത് നീണ്ട ട്രാഫിക് ബ്ലോക്കുകളും മോശം റോഡുകളുടെ അവസ്ഥയുടെ പേരിലും ആണെന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തി ആവില്ല.എന്നാല്‍ ആ സാഹചര്യമൊക്കെ മാറി റോഡുകള്‍ മുഖം മിനുക്കുകയാണ്. ഏറ്റവും ഒടുവില്‍ അധികൃതർ പുതുതായി കോടികള്‍ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയില്‍ റോഡുകള്‍ നവീകരിക്കാൻ ഒരുങ്ങുകയാണ്.ബെംഗളൂരു ബിസിനസ് കോറിഡോർ; ബിഡിഎ അധികൃതർക്ക് എതിരെ ഭൂവുടമകള്‍ രംഗത്ത്, പദ്ധതി നിലയ്ക്കുമോ?നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 4800 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും, അടുത്ത മഴക്കാലത്തിന് മുൻപ് ഇവയിലേറെയും പൂർത്തിയാക്കി യാത്ര സുഗമമാക്കാൻ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് അധികൃതർ, നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥാണ് നഗരവാസികളുടെ മനസ് നിറയ്ക്കുന്ന വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി പ്രധാന റോഡുകളില്‍ ദീർഘകാലത്തേക്ക് നിലനില്‍ക്കുന്ന തരത്തില്‍ പരിഹാരങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 8-10 വർഷത്തിനിടെ പ്രധാന റോഡുകളിലും ഉപറോഡുകളിലും കാര്യമായ പണമൊന്നും ചെലവഴിച്ചിട്ടില്ല.
ഇപ്പോള്‍ ഈ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുഴികള്‍ വീണ്ടും ഉണ്ടാകുന്നത് തടയുന്നതിനും വിവിധ ജോലികള്‍ ഏറ്റെടുത്തിട്ടുണ്ട്; അദ്ദേഹം പറയുന്നു.പ്രധാന നഗരപദ്ധതികളില്‍ 157.39 കിലോമീറ്റർ റോഡുകള്‍ വൈറ്റ്ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകള്‍ ബ്ലാക്ക്ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉള്‍പ്പെടുന്നു എന്നാണ് വിവരം. ഏകദേശം 400 കിലോമീറ്റർ റോഡുകള്‍ ഇപ്പോഴും ‘ഡിഫക്റ്റ് ലയബിലിറ്റി പീരിയഡിന്’ കീഴിലാണ്; അവയിലെ കുഴികള്‍ നന്നാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.4,800 കോടി രൂപയുടെ ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഫണ്ടുകള്‍ക്കൊപ്പം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നിക്ഷേപവും ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിക്ക് കീഴിലുള്ള ഗ്രാന്റുകളും ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏപ്രില്‍ മുതല്‍ ഇതുവരെ നഗരത്തിലെ വിവിധ റോഡുകളിലായി 22,539 കുഴികള്‍ അടച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു അറിയിച്ചു.ശക്തമായ മഴ പണികള്‍ വൈകിപ്പിച്ചു. എന്നിരുന്നാലും, ഞങ്ങളുടെ ആപ്പില്‍ റിപ്പോർട്ട് ചെയ്ത എല്ലാ കുഴികളും അടയ്ക്കാൻ ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന മണ്‍സൂണിന് മുൻപ് നഗരത്തിലെ എല്ലാ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്രയും അധികം തുക ചിലവഴിക്കുന്നതും പ്രവർത്തികള്‍ നടത്തുന്നതും.വൈറ്റ് ടോപ്പിംഗ് പുരോഗമിക്കുന്നുഅതിനിടെ 2025നും 2028നും ഇടയില്‍ 488 കിലോമീറ്റർ പ്രധാന റോഡുകള്‍ ഉള്‍ക്കൊള്ളുന്നതിനായി രണ്ട് വർഷത്തെ കാലയളവില്‍ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നഗരത്തിലുടനീളം വൈറ്റ് ടോപ്പിംഗ് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ്. അടുത്ത ഘട്ട ജോലികള്‍ ആരംഭിക്കുന്നതിന് മുമ്ബ്, സർക്കാരിന് അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കാൻ നഗരസഭ തയ്യാറെടുക്കുകയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബെംഗളൂരുവിലെ ഏറ്റവും ചെലവേറിയതും എന്നാല്‍ ഈടുനില്‍ക്കുന്നതുമായ റോഡ് വികസന സംരംഭങ്ങളിലൊന്നായി വൈറ്റ്-ടോപ്പിംഗ്. 2016നും 2023നും ഇടയില്‍, 124.17 കിലോമീറ്റർ ദൈർഘ്യമുള്ള 47 റോഡുകളില്‍ ബിബിഎംപി വൈറ്റ്-ടോപ്പിംഗ് പൂർത്തിയാക്കി. 2023-24 ഘട്ടത്തില്‍ തുടങ്ങിയ ഘട്ടത്തിലെ 104 റോഡുകളിലായി 145.68 കിലോമീറ്ററില്‍ പണി പുരോഗമിക്കുന്നു, മിക്ക പാക്കേജുകളും നിലവില്‍ നടപ്പാക്കി വരികയാണ്.ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് അഴിക്കാന്‍ 2215 കോടിയുടെ പദ്ധതി; ഇരട്ട തുരങ്ക പാത വരുന്നത് ഈ മേഖലയില്മുൻ വിഹിതത്തില്‍, സർക്കാർ 800 കോടി അനുവദിച്ചിരുന്നു. എസ്ക്രോ ഫണ്ടുകള്‍ 900 കോടി കൂടി നല്കി, ഇതോടെ 16 പാക്കേജുകളിലായി 161.78 കിലോമീറ്റർ വൈറ്റ്-ടോപ്പിംഗിനായി മൊത്തം പദ്ധതി മൂല്യം 1,700 കോടി രൂപയായിരുന്നു. ഇതില്‍, 145.68 കിലോമീറ്റർ ഉള്‍ക്കൊള്ളുന്ന 14 പാക്കേജുകള്‍ ഇതിനകം 1,487 കോടി ചെലവില്‍ സജീവമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.