ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ സി രംഗനാഥ സർക്കിൾ ലൂപ്പ് റോഡ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വസ്ത്രമഴിപ്പിച്ച് നായുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി നടത്തി- കൊച്ചിയില്‍ അതിക്രൂര തൊഴില്‍ പീഡനം
കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തില്‍ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂർ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്ബോഴാണ് ഇത്തരം ക്രൂരമായ ശിക്ഷാരീതികള്‍ സ്വീകരിക്കുന്നതെന്നാണ് വിവരങ്ങള്‍.മുമ്ബും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയർന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി സുഹൈല്‍ പെരുമ്ബാവൂർ പോലീസിന്റെ പിടിയിലായിരുന്നു.
പുതിയതായി പുറത്തുവന്ന വീഡിയോയുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, എറണാകുളം ജില്ലാ ലേബർ ഓഫീസറോട് വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല,’ മന്ത്രി വ്യക്തമാക്കി.