ബെംഗളൂരു:നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ദാസറഹള്ളി സ്വദേശിയുമായ ഹരീഷ് (39), പിതാവ് വീരഭദ്ര (80) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് അവധിയായതിനാൽ ജന്മനാടായ ഗൗരിബിദനൂരിലേക്ക് പോയി ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.തോട്ടഗരെ ക്രോസിൽ വളവിന് സമീപംട്രക്കിനെ മറികടക്കാൻശ്രമിക്കുന്നതിനിടെ എതിർദിശയിൽനിന്ന് വന്ന മറ്റൊരു ട്രക്കുമായികൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ വാഹനംവെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടുറോഡരികിലെ ഒരു മരത്തിൽ ഇടിച്ചാണ്അപകടം സംഭവിച്ചത്.ഗുരുതരപരുക്കേറ്റ ഹരീഷിനും വീരഭദ്രനുംസംഭവസ്ഥലത്ത് തന്നെ മരിച്ചു.കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെവഴിയാത്രക്കാരും പോലീസും ചേർന്ന്നെലമംഗലയിലെ സ്വകാര്യആശുപത്രിയിൽപ്രവേശിപ്പിച്ചു. മദനായകനഹള്ളിപോലീസ് കേസെടുത്തു.
നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്
previous post