Home Featured ഋഷി സുനക്കും ഭാര്യയും നഞ്ചൻഗുഡ് മഠത്തില്‍

ഋഷി സുനക്കും ഭാര്യയും നഞ്ചൻഗുഡ് മഠത്തില്‍

by admin

ബംഗളൂരു: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ബംഗളൂരു ജയനഗർ നഞ്ചൻഗുഡിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചു.ഇരുവരും അര മണിക്കൂർ മഠത്തില്‍ തങ്ങി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാമൂർത്തിയും പങ്കെടുത്തു.

ബസ് ഓടിക്കുമ്ബോള്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസില്‍ തട്ടി, രക്ഷയായത് കണ്ടക്ടറുടെ ഇടപെടല്‍

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. ബസ്സില്‍ തന്നെ മരണവും സംഭവിച്ചു. കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരണ്‍ കുമാറാണ് (40) ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച്‌ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നെലമംഗലയില്‍ നിന്ന് ദസനപുര ഭാഗത്തേക്ക് ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതം സംഭവിച്ച്‌ ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സില്‍ ഉരസി. ഒട്ടും വൈകാതെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റില്‍ കയറിയിരുന്ന് ബസ് റോഡരികില്‍ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കിരണ്‍ കുമാറിന്‍റെ മരണത്തില്‍ അനുശോചിച്ചു. മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ കുടുംബത്തെ സന്ദർശിച്ച്‌ ധനസഹായം ഉറപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group