Home Featured റമദാൻ നോമ്പ്:ബംഗളുരു നഗരത്തിൽ തണ്ണിമത്തൻ വിപണി സജീവം

റമദാൻ നോമ്പ്:ബംഗളുരു നഗരത്തിൽ തണ്ണിമത്തൻ വിപണി സജീവം

ബെംഗളൂരു: നോമ്പ് തുറയ്ക്കായി നഗരത്തിൽ തണ്ണിമത്തൻ വിപണി സജീവം. റോഡരികിൽ താൽക്കാലിക സ്റ്റാളുകൾ ഒരുക്കിയുള്ള കച്ചവടമാണ് പൊടിപൊടിക്കുന്നത്. കിലോയ്ക്ക് 20-35 രൂപയാണ് വില. കിരൺ, നാംകാരി എന്നീ ഇനങ്ങളാണ് കൂടുതലായി വിൽക്കുന്നത്. വേനൽചൂടേറിയതോടെ തണ്ണിമത്തൻ ചെറുകഷണങ്ങളായും വിൽക്കുന്നുണ്ട്. വില 10 -15 രൂപവരെ

ഈസ്റ്റര്‍: കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് കൂടുതല്‍ ബസുകള്‍

ബംഗളൂരു: ഈസ്റ്റര്‍ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് kerala rtc karnataka rtc സ്പെഷല്‍ സര്‍വിസുകള്‍ നടത്തുന്നു.കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണിത്.ഇതിനായുള്ള ബുക്കിങ് തുടങ്ങി. കൂടുതല്‍ തിരക്കുള്ള ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലാണ് ഈ സര്‍വിസുകള്‍.

ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകള്‍ നേരത്തേ തീര്‍ന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതല്‍ സ്പെഷല്‍ ബസുകള്‍ അനുവദിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group