Home Featured ‘തികച്ചും ഹൃദയഭേദകം’; വിവേകിന്റെ വിയോഗ വേദനയിൽ മലയാള സിനിമാ ലോകം

‘തികച്ചും ഹൃദയഭേദകം’; വിവേകിന്റെ വിയോഗ വേദനയിൽ മലയാള സിനിമാ ലോകം

by admin

നിയും ചെയ്യാന്‍ ഏറെ ബാക്കിവച്ചാണ് വിവേക് എന്ന ഹാസ്യസാമ്ബ്രാട്ട് വിട ചൊല്ലുന്നത്. പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പേരാണ് വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടുന്നത്. വിവേകിന്റെ വേര്‍പാടില്‍ വേദന പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമാലോകം. മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തയത്.

‘ഹൃദയം നിറഞ്ഞ അനുശോചനം’ എന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മലയാളത്തില്‍ നിന്ന് നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേര്‍ന്നിട്ടുണ്ട്. ജയസൂര്യ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

തികച്ചും ഹൃദയഭേദകം എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. അങ്ങയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രാര്‍ത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group