ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെയിലെ ബങ്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തില്‍ സംഘർഷം.ബങ്കല്‍ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തില്‍നിന്ന് വിവാഹിതയായ സ്ത്രീ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് കേരളത്തില്‍നിന്നുള്ള ഇതര മതത്തില്‍നിന്നുള്ള യുവാവിനൊപ്പം വീടുവിട്ടിറിങ്ങിയിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കേരളത്തില്‍നിന്ന് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹിന്ദുസംഘടനാ നേതാക്കള്‍ സ്ത്രീയോടൊപ്പം പോയ ആള്‍ക്കെതിരേ മുദ്രാവാക്യംവിളിച്ച് സ്റ്റേഷൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. പോലീസ് ഗേറ്റ് അടച്ചതോടെ പോലീസും പ്രവർത്തകരും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി.തുടർന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നില്‍ ദേശീയപാത ഉപരോധിച്ചു. പിന്നീട് രണ്ട് ദിസവത്തിനുള്ളില്‍ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
ആദ്യം നഷ്ടപ്പെട്ടത് മൂന്നരക്കോടി, ഇപ്പോള്‍ 12 കോടിയിലേറെ, വാഗ്ദാനം ചെയ്തത് വൻലാഭം, സൈബര്‍ തട്ടിപ്പിനിരയായി പ്രവാസി എഞ്ചിനീയര്‍
കവടിയാറില്‍ ഓണ്‍ലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയില്‍പെട്ടു.പന്ത്രണ്ടേമുക്കാല്‍ കോടി രൂപയാണ് ഇത്തവണ നഷ്ടമായത്. പരാതിയുമായി വീണ്ടും സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കവടിയാർ സ്വദേശി ഡാനിയേല്‍. വിദേശത്ത് എന്‍ജീനീയര്‍ ആയി ജോലി നോക്കുകയായിരുന്നു ഡാനിയേല്‍. ഓണ്‍ലൈന്‍ ട്രൈഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്താണ് ആദ്യം മൂന്നരക്കോടി തട്ടിയെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഡാനിയേല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഈ കേസ് അന്വേഷിച്ചു കൊണ്ടിരിക്കവേയാണ് മറ്റൊരു പ്ലാറ്റ്ഫോമിലൂടെ വീണ്ടും തട്ടിപ്പിനിരയായത്. ഇത്തവണയും ഓണ്‍ലൈൻ ട്രേഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്താണ് കബളിപ്പിച്ചത്. പന്ത്രണ്ടേമുക്കാല്‍ കോടി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡാനിയേല്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.