മൈസൂരു: മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ സംഘർഷാവസ്ഥ തുടരുന്നു.ഞായറാഴ്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറാണ് സംഘർഷാവസ്ഥയ്ക്ക് കാരണം.സംഭവത്തില്‍ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്ദൂരില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ അയല്‍ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് അധിക പോലീസുകാരെ വിന്യസിച്ചു.
ചൊവ്വാഴ്ച ഹിന്ദു സംഘടനകള്‍ ‘മദ്ദൂർ ബന്ദിന്’ ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ 6 മണി വരെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനില്‍ക്കെ, ബിജെപി, ബജ്‌റംഗ്ദള്‍ എന്നിവയുള്‍പ്പെടെ വിവിധ ഹിന്ദു സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തി.