മഹാരാഷ്ട്ര-കർണാടക അതിർത്തിയില്‍ വീണ്ടും സംഘർഷം. മറാഠിയില്‍ സംസാരിച്ചില്ലെന്ന് ആരോപിച്ച് ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് .ഇതോടെ കർണാടക-മഹാരാഷ്ട്ര ബസ് സർവീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.കർണാടകയിലെ ബെലഗാവി ജില്ലയിലെ മാരിഹാളില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം വീണ്ടും തല പൊക്കിയിരിക്കയാണ്.മറാഠിയില്‍ പ്രതികരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലെ കണ്ടക്ടറെയാണ് മറാഠി അറിയില്ലെന്ന് പറഞ്ഞതിന് സംഘം ചേർന്ന് ആക്രമിച്ചത്. യാത്രക്കാരി മറാഠിയില്‍ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് ഭാഷ വശമില്ലെന്നും കന്നഡയില്‍ സംസാരിക്കാനും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായതെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ടക്ടർ പറയുന്നത്. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസ് ഡ്രൈവറെ ആക്രമിച്ചായിരുന്നു പിറ്റേന്ന് പ്രതികാര നടപടി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേത്തുടർന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായക് കർണാടകയിലേക്കുള്ള എംഎസ്‌ആർടിസി ബസ് സർവീസുകള്‍ നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ചിത്രദുർഗയില്‍ വെച്ച് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എംഎസ്‌ആർടിസി ബസിന് നേരെ കന്നഡ അനുകൂല പ്രവർത്തകർ ആക്രമണം നടത്തിയതായും പരാതിയുണ്ട്.
കോഴിക്കോട് പുലിയെ കണ്ടതായി നാട്ടുകാര്‍; വളര്‍ത്തുനായയെ കടിച്ചുകൊന്നു, ചങ്ങലയില്‍ തലമാത്രം
കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വന്യമൃഗം വളർത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്ബി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തു നായയെയാണ് കൊണ്ടുപോയത്.ചങ്ങലയില്‍ നായയുടെ തലമാത്രമാണ് ഉള്ളത്.നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുബീർ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലയില്‍ കഴിഞ്ഞ കുറേ ദിവസമായി പുലിയെ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
പതിനൊന്നര ആയപ്പോള്‍ രണ്ട് നായ്ക്കളും വല്ലാതെ കുരച്ചു. കള്ളൻമാരാണോ എന്ന് നോക്കാൻ എഴുന്നേറ്റ് വന്നു. ലൈറ്റടിച്ച് ആരേയും കണ്ടില്ല. ഒരു നായ് മാത്രം അനങ്ങുന്നില്ല. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ചോരയൊലിപ്പിക്കുന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.