Home Featured ‘മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു

‘മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു

by admin

ന്യൂഡല്‍ഹി: മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) 12-ാം ക്ലാസിലെ ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പരിഷ്കരിച്ചു .

രാജ്യത്തുടനീളം എന്‍സിഇആര്‍ടി പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസ് ചരിത്രപുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠഭാഗമാണ് ഒഴിവാക്കിയത്. 10,11 ക്ലാസുകളിലെ പുസ്തകങ്ങളിലും മാറ്റം വന്നിട്ടുണ്ട്.

ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. ‘അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്സ്’, ‘എറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ അധ്യായങ്ങളാണ് സിവിക്സിലെ ‘ഇന്ത്യന്‍ പൊളിറ്റിക്സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്’ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്.

10-ാം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്-2’ പുസ്തകത്തിലെ ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങള്‍ ഒഴിവാക്കി. 11-ാം ക്ലാസിലെ ‘തീംസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ പുസ്തകത്തിലെ ‘സെന്‍ട്രല്‍ ഇസ്‍ലാമിക് ലാന്‍ഡ്സ്’, ‘ക്ലാഷ് ഓഫ് കള്‍ച്ചേഴ്സ്’, ‘ഇന്‍ഡസ്ട്രിയല്‍ റവലൂഷന്‍’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കിയത്. ഓരോ വര്‍ഷവും പാഠ്യപദ്ധതി പരിഷ്കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എന്‍സിഇആര്‍ടി നല്‍കുന്ന വിശദീകരണം.

കര്‍ണാടക: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എട്ടിന്

ബംഗളൂരു: ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഏപ്രില്‍ എട്ടിന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

നേതാക്കളുടെ അഭിപ്രായങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഏപ്രില്‍ എട്ടിന് കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്ന് പട്ടികക്ക് അന്തിമരൂപം ഉണ്ടാക്കുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

ശിക്കാരിപുര, ബെളഗാവി, ശിവ്മൊഗ്ഗ സീറ്റുകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പട്ടിക പുറത്തുവരുന്നതോടെ ഇല്ലാതാകും. ജനങ്ങളുടെ അഭിലാഷപ്രകാരം യെദിയൂരപ്പയുടെ മകന്‍ ബി.എസ് വിജയേന്ദ്ര ശിക്കാരിപുരയില്‍നിന്ന് മത്സരിച്ച്‌ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.

ശിക്കാരിപുരയില്‍നിന്ന് മത്സരിക്കുന്ന കാര്യം വിജയേന്ദ്രയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി ബെളഗാവി ജില്ല കമ്മിറ്റി യോഗത്തില്‍ ജില്ലയിലെ 18 മണ്ഡലങ്ങളില്‍ പലതിലും ഇത്തവണ വിജയിക്കല്‍ ഏറെ ശ്രമകരമായിരിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബി.ജെ.പിയും എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. ഓപറേഷന്‍ താമരയെ തുടര്‍ന്ന് പിന്നീട് ബി.ജെ.പിക്ക് 13 സീറ്റുകളും കോണ്‍ഗ്രസിന് അഞ്ചുസീറ്റുമായി. ഇത്തവണ ബി.ജെ.പി 14-17 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.

ഏഴ് സീറ്റുകള്‍ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മന്ത്രി ഉമേഷ് കട്ടീല്‍, എം.പി സുരേഷ് അങ്ങടി എന്നിവരുടെ നിര്യാണത്തോടെ ബി.ജെ.പി ജില്ലയില്‍ ദുര്‍ബലമായെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തിടെ വന്‍ പ്രചാരണപരിപാടികള്‍ ബെളഗാവിയില്‍ നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group