അമേരിക്ക : യു ട്യൂബിനും ഫേസ്ബുക്കിനും പുറമേ പുറമേ ഉപയോക്താക്കള്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയുമായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും. സൂപ്പര്‍ ഫോളോ എന്ന പുതിയ ഫീച്ചറിലൂടെ ഇനി മുതല്‍ ട്വിറ്ററില്‍ നിന്ന് വരുമാനം നേടാന്‍ സാധിക്കും.
സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായി ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ കഴിയുമെന്നതാണ് സൂപ്പര്‍ ഫോളോസിന്റെ സവിശേഷത.കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാനഡയിലും അമേരിക്കയിലുമുള്ള ഐ.ഒ.എസ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വൈകാതെ എല്ലാ രാജ്യങ്ങളിലേക്കും സൂപ്പര്‍ ഫോളോ സേവനം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.