Home Featured ‘ഏഷ്യന്‍ നാച്ചോസ്’എന്ന പേരില്‍ വിറ്റത് പപ്പടം; റെസ്റ്റോറെന്‍റിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

‘ഏഷ്യന്‍ നാച്ചോസ്’എന്ന പേരില്‍ വിറ്റത് പപ്പടം; റെസ്റ്റോറെന്‍റിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

by admin

റെസ്റ്റോറെന്‍റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പപ്പടത്തിന് ‘ഏഷ്യന്‍ നാച്ചോസ്’ എന്ന് പേരിട്ട് വെട്ടിലായിരിക്കുകയാണ് ഒരു മലേഷ്യന്‍ റെസ്റ്റോറെന്‍റ്. 

സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്റ്റോറെന്‍റിലെ മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് സാമന്ത ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പാത്രത്തില്‍ നിറയെ പപ്പടവും അരികില്‍ സോസുമടങ്ങുന്ന ചിത്രമാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. പപ്പടം, അവക്കാഡോ, ടാമരിന്‍ഡ് സല്‍സ, ക്രിസ്പി ഷാലറ്റ്‌സ് എന്നിവ അടങ്ങുന്നതാണ് ‘ഏഷ്യന്‍ നാച്ചോസ്’ എന്ന് മെനുവില്‍ വ്യക്തമാക്കുന്നു. 

ഏകദേശം 500 രൂപയാണ് ഈ   ‘ഏഷ്യന്‍ നാച്ചോസ്’-ന് റെസ്റ്റോറെന്‍റ് ഈടാക്കുന്ന വില. ‘Snitch by the Thieves’എന്ന ഈ റെസ്റ്റോറെന്‍റ് മലേഷ്യയില്‍ ആണെന്ന് പലരും കമന്‍റ് ബോക്സില്‍ സ്ഥിരീകരിച്ചു. എന്തായാലും ഈ ട്വീറ്റ് പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ സംഭവം വൈറലായി. 4.37 ലക്ഷം പേരാണ് ട്വീറ്റ് ഇതു വരെ കണ്ടത്. 89,000 പേര്‍ ട്വീറ്റ് ലൈക്കും ചെയ്തു.

വിഭവത്തിന് ഈടാക്കുന്ന ഉയര്‍ന്ന വിലയെയും പപ്പടത്തിന് നല്‍കിയ പേരിനെയും ട്രോളി ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഏഷ്യന്‍ നാച്ചോസ് അല്ല നല്ല തനി നാടന്‍ പപ്പടം ആണെന്നാണ് ഒരാളുടെ കമന്‍റ്. പപ്പടത്തോട് ഈ ക്രൂരത വേണ്ടായിരുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്. ഇത് പകല്‍ കൊള്ളയാണെന്നും, യഥാര്‍ത്ഥ പേര് പറയാതെ പറ്റിച്ചതാണെന്നും പലരും വിമര്‍ശിച്ചു.  

ഭർത്താവിൽ നിന്ന് സ്നേ​ഹം കിട്ടുന്നില്ല, ആദ്യഭാര്യയുടെ മകളെ കൊലപ്പെടുത്തി യുവതിയുടെ ക്രൂരത

ബറേലി: ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ ഏഴു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. രഷ്മി എന്ന പെൺകുട്ടിയാണ് രണ്ടാനമ്മയുടെ കൊലപാതകത്തിനിരയായത്. പെൺകുട്ടിയുടെ പിതാവായ ഘനശ്യാം കൂലിത്തൊഴിലാളിയാണ്. രോ​ഗം മൂലം മൂന്നു വർഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചു. പിന്നീട് ഘനശ്യാം വിധവയായ ഭാരതി ദേവി എന്ന യുവതിയെ വിവാഹം ചെയ്തു. ഇവർക്ക് ഒന്നും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്.

ഘനശ്യാമിനൊപ്പമുള്ള ജീവിതം ഇഷ്ടമില്ലാത്തതിനാലാണ് യുവതി ഏഴുവയസ്സുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. മകളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഭാരതി ദേവി അസൂയാലുവായിരുന്നു എന്ന് ഘനശ്യാം പൊലീസിനോട് പറഞ്ഞു. കുട്ടി ഉറങ്ങിക്കിടക്കുമ്പോളാണ് കഴുത്തു ഞെരിച്ച് കൊന്നത്. മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഘനശ്യാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതി ദേവിക്കെതിരെ എഫ് ഐആർ തയ്യാറാക്കിയിട്ടുണ്ട്. 

മകളെ കൊലപ്പെടുത്തിയെന്ന് ഭാരതി ദേവി കുറ്റസമ്മതം നടത്തിയതായും സാഹചര്യത്തെളിവുകൾ അത് തന്നെയാണ് വ്യക്തമാക്കുന്നതെന്നും ഘനശ്യാം പറഞ്ഞതായി സർക്കിൾ ഓഫീസർ തേജ്‍വീർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകക്കുറ്റമാണ് ഭാരതിദേവിക്ക് മേൽ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. 

You may also like

error: Content is protected !!
Join Our WhatsApp Group