ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ജോസഫ് ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് റോയ് ജോസഫ്, സെക്രട്ടറി ടി.ടി. രാജേഷ്, ഖജാൻജി പവിത്രൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ അംഗങ്ങൾ, വനിതാവിഭാഗം അംഗങ്ങൾ, യൂത്ത് വിഭാഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.