Home Featured ​’ഗജനിക്ക്’ രണ്ടാം ഭാ​ഗം വരുന്നു ? സൂര്യ- മുരുഗദോസ് കോമ്പോ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

​’ഗജനിക്ക്’ രണ്ടാം ഭാ​ഗം വരുന്നു ? സൂര്യ- മുരുഗദോസ് കോമ്പോ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

ഭാഷാഭേദമെന്യെ സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ​ഗജനി. സൂര്യ എന്ന നടന്റെ അഭിനയജീവിതത്തിലെ വൻ വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. അസിൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എ ആർ മുരുഗദോസ് ആണ്. ഇപ്പോഴിതാ ​ഗജനി ഇറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

എ ആർ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചർച്ചകൾ നടത്തിയെന്നും അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ഇത് മൂന്നാം തവണയാണ് സൂര്യ -മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്. ‘ഏഴാം അറിവ്’ എന്ന ചിത്രവും മുരു​ഗദോസ് ആണ് സംവിധാനം ചെയ്തത്. 

2005ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രമാണ് ​ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ അസിനും നയൻതാരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നയൻ‌താര സിനിമയുടെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായി എത്തിയത്. 

അതേസമയം, കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഒടുവിൽ അഭിനയിച്ചത്. റോളക്സ് എന്ന അതിഥി വേഷത്തിൽ എത്തി സൂര്യ ചിത്രത്തിൽ വളരെ വലിയൊരു പങ്കുതന്നെ വഹിച്ചിരുന്നു. ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും സൂര്യ അർഹനായിരുന്നു. മികച്ച നടനുള്ള അവാർഡ് ആണ് സൂര്യക്ക് ലഭിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദരം. 

വണ്ടി വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ നീട്ടരുത്, അടുത്ത വര്‍ഷം മുതല്‍ വില കുതിക്കും!

ടുത്ത വർഷം രാജ്യത്തെ യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.  2023 ഏപ്രിലിൽ നടപ്പിലാക്കാൻ പോകുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡലുകൾ നവീകരിക്കാൻ വാഹന നിർമ്മാതാക്കൾ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതിനാലാണ് വാഹനങ്ങള്‍ക്ക് വില കൂടാൻ സാധ്യത എന്ന്  പിടിഐ റിപ്പോർട്ടിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉൽപ്പന്നങ്ങൾ യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായ ഭാരത് സ്റ്റേജ് VI അഥവാ ബിഎസ് 6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനായി പ്രവർത്തിക്കുകയാണ് നിലവില്‍  ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം. 

ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, വാഹന വ്യവസായത്തിലെ സ്രോതസുകൾ മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു, ഇത് ഫോർ വീലർ പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ആവശ്യമാണ്. ഉദ്വമനം ക്രമപ്പെടുത്തുന്നതിന് ഈ ഉപകരണം കാറ്റലറ്റിക് കൺവെർട്ടറും ഓക്‌സിജൻ സെൻസറുകളായും പരിശോധിക്കും. 

ഏത് സാഹചര്യത്തിലും, എമിഷൻ സ്റ്റാൻഡേർഡ് പാരാമീറ്ററുകൾ കവിയുന്നുവെങ്കിൽ, വാഹനം സേവനത്തിനായി സമർപ്പിക്കേണ്ടതുണ്ടെന്ന് ഉപകരണം മുന്നറിയിപ്പുകൾ നല്‍കും. കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന്, വാഹനങ്ങളിൽ പ്രോഗ്രാം ചെയ്‍ത ഫ്യുവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും, ഇത് പെട്രോൾ എഞ്ചിനിലേക്ക് ഇഞ്ചെക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കും.  ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള ഉദ്‌വമനത്തിന്റെ ഉള്ളടക്കം (കണികകൾ, നൈട്രജൻ ഓക്‌സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളും നവീകരിക്കും. 

ഈ പുതിയ ഉപകരണങ്ങളും മാനദണ്ഡങ്ങളും വാഹന വിലയിൽ  വർധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.  മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ രാജ്യത്തെ വാഹന നിര്‍മ്മതാക്കള്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വഹന ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് സാധ്യത.   2020 ഏപ്രിൽ 1 മുതലാണ് രാജ്യത്ത് ബിഎസ് IV മാനദണ്ഡത്തിൽ നിന്ന് ബിഎസ് -VI എമിഷൻ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്. ഈ മാറ്റത്തിന്‍റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര വാഹന വ്യവസായം അതിന്റെ സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി ഏകദേശം 70,0000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group