ബംഗളൂരു: കന്നട സൂപ്പർ സ്റ്റാർ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ (33) മാതാപിതാക്കള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു.
പിതാവ് കശിപതി ശിവാന ഗൗഡർ, മാതാവ് രത്നപ്രഭ എന്നിവരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യില്‍ കൂടിക്കാഴ്ച നടത്തിയത്. രേണുക സ്വാമിയുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ ജോലി നല്‍കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കേസന്വേഷണം തൃപ്തികരമാണെന്ന് രക്ഷിതാക്കള്‍ അറിയിച്ചതായും ഓഫിസ് അവകാശപ്പെട്ടു. സഹനടി പവിത്ര ഗൗഡ ഒന്നും ദർശൻ രണ്ടും പ്രതികളായ കേസില്‍ മൊത്തമുള്ള 15 പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.