Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫിനാലെയിലേക്ക് എത്താൻ ഇനി രണ്ടു ദിവസം മാത്രം ബാക്കി. നവംബർ 9നാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം, ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ റീയൂണിയൻ മേളമാണ്. എവിക്ട് ആയി പോയ കണ്ടസ്റ്റുകളെല്ലാം വീടിനകത്തേക്ക് തിരിച്ചെത്തി കഴിഞ്ഞു. സന്തോഷത്തിനൊപ്പം സംഭവബഹുലമായ തർക്കങ്ങളും ഉടലെടുത്ത ആഴ്ച കൂടിയാണിത്.ബിഗ് ബോസ് ഹൗസിലേക്ക് എക്സ് മത്സരാർത്ഥികൾ ഓരോരുത്തരായി റീ എൻട്രി നടത്തിയതിന്റെ വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂട്ടത്തിൽ മാസ് എൻട്രി നടത്തിയ ഒരാൾ രേണു സുധിയാണ്. നൃത്തച്ചുവടുകളുമായാണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് കാലുകുത്തിയത്. മത്സരാർത്ഥികളെല്ലാം കയ്യടിയോടെയാണ് രേണുവിനെ സ്വാഗതം ചെയ്തത്.