മുംബൈ: ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ബിഎസ്‌എന്‍എല്ലും തമ്മിലുള്ള മത്സരം കടുക്കുന്നു. ജിയോ റീച്ചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ വിപണിയില്‍ മത്സരം കടുത്തത്.
നിരവധി യൂസര്‍മാര്‍ ജിയോയില്‍ നിന്ന് നേരെ പോയത് ബിഎസ്‌എന്‍എല്ലിലേക്കായിരുന്നു. ഇതിനെ നേരിടാന്‍ 5ജി പ്ലാനാണ് ജിയോ പുതുതായി പുറത്തിറക്കിയത്.കുറഞ്ഞ ചെലവില്‍ അണ്‍ലിമിറ്റഡ് 5ജി ജിയോ ഓഫര്‍ ചെയ്യുന്നത്. ബിഎസ്‌എന്‍എല്ലിന്റെ 5ജി വരുന്നതേയുള്ളൂ എന്ന് കണ്ടറിഞ്ഞാണ് ജിയോയുടെ നീക്കം. എത്ര വേണമെങ്കിലും അതിവേഗ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം.
ജിയോയുടെ അണ്‍ലിമിറ്റഡ് പ്ലാനിനായി ചെലവിടേണ്ടത് 198 രൂപയാണ്. 14 ദിവസമാണ് അണ്‍ലിമിറ്റഡ് 5ജി സേവനങ്ങള്‍ ലഭിക്കുക. അതേസമയം ഈ പ്ലാനില്‍ മറ്റ് ഗുണങ്ങളുമുണ്ട്. ജിയോ അവരുടെ യൂസര്‍ ബേസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 198 രൂപയുടെ ഈ റീച്ചാര്‍ജില്‍ യൂസര്‍മാര്‍ക്ക് നൂറ് എസ്‌എംഎസ്സുകള്‍ നിത്യേന ലഭിക്കും.
4ജി ഇന്റര്‍നെറ്റ് നിത്യേന രണ്ട് ജിബി ലഭിക്കും. അതുപോലെ കോളുകളും ഈ പ്ലാനിലുണ്ട്. അണ്‍ലിമിറ്റഡ് കോളുകളാണ് പതിനാല് ദിവസത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കുക. ജിയോയുടെ ആപ്പുകളും ഇതോടൊപ്പം സൗജന്യമായി ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി, എന്നിവയുടെ സേവനവും ഇതില്‍ ലഭിക്കും.
അതേസമയം ബിഎസ്‌എന്‍എല്‍ ഇതിന് ബദലായി ദീര്‍ഘകാല പ്ലാനാണ് പുറത്തിറക്കിയത്. 395 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. ഈ സിംഗിള്‍ റീചാര്‍ജില്‍നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടെന്ന് പറയാം. ഒരു വര്‍ഷത്തേക്ക് യാതൊരു തടസ്സവുമില്ലാതെ ഡാറ്റയും കോളുകളുമെല്ലാം ലഭിക്കും. ഈ പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത് 2399 രൂപയാണ്.
ജിയോയും എയര്‍ടെല്ലും വിയും ഒരു വര്‍ഷത്തെ പ്ലാനിനായി നല്‍കേണ്ടത് 3000 രൂപയില്‍ അധികമാണ്. അതുവെച്ച് നോക്കുമ്ബോള്‍ വലിയ ലാഭമാണ് ഈ പ്ലാനിലൂടെ യൂസര്‍മാര്‍ക്ക് ലഭിക്കുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഈ പ്ലാനിന് വാലിഡിറ്റിയുണ്ട്. അതാണ് മറ്റുള്ളവരേക്കാളും ഈ പ്ലാനിന്റെ മികവ് വര്‍ധിപ്പിക്കുന്നത്.
ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളാണ് ഉള്ളത്. രാജ്യത്തെവിടെയും ഏത് നെറ്റ് വര്‍ക്കിലേക്കും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. നിത്യേന രണ്ട് ജിബി ഹൈ സ്പീഡ് ഈ പ്ലാനില്‍ ലഭിക്കും. നിത്യേനയുള്ള പരിധി കഴിഞ്ഞാല്‍ 40 കെബി സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യാം. സൗജന്യ നാഷണല്‍ റോമിങ് ഈ പ്ലാനിലുണ്ട്. നിത്യേന നൂറ് എസ്‌എംഎസ്സുകളും ഈ പ്ലാനിലുണ്ട്.
മുപ്പത് ദിവസത്തേക്ക് ബിഎസ്‌എന്‍എല്‍ ട്യൂണ്‍സും ഇവര്‍ക്ക് ലഭിക്കും. വാല്യു ആഡഡ് സര്‍വീസുകളും ഈ പ്ലാന്‍പ്രകാരം ലഭിക്കും. ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിം ഓണ്‍ ആന്‍ഡ് ഗെയിമിയം, സിങ് മ്യൂസിക്, വോ എന്റര്‍ടെയിന്‍മെന്റ്, ലിസ്റ്റിന്‍ പോഡ്കാസ്റ്റ് എന്നിവ ഈ പ്ലാനിനൊപ്പം അധികമായി ലഭിക്കുന്നതാണ്.