Home Featured യുപിഐ ഇന്ത്യക്ക് പുറത്തേക്ക്; യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആര്‍ബിഐ

യുപിഐ ഇന്ത്യക്ക് പുറത്തേക്ക്; യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആര്‍ബിഐ

by admin

ബെംഗളൂരു: ഇന്ത്യയുടെ യുപിഐ വിദേശ രാജ്യങ്ങളിലേക്ക്. സിംഗപ്പൂരിന് പിന്നാലെയാണ് യുപിഐ വിദേശ രാജ്യങ്ങളില്‍ വിപുലമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ചര്‍ച്ചയിലാണെന്ന് ആര്‍ബിഐ അറിയിച്ചു. ഇന്തോനേഷ്യ, യുഎഇ, മൗറീഷ്യസ് അടക്കമുള്ള രാജ്യങ്ങളുമായിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. യുപിഐയുടെ ഡയറക്‌ട് പേമെന്റ് സംവിധാനം ഈ രാജ്യങ്ങളില്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉടനുണ്ടാവും.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞുള്ള ട്രാന്‍സാക്ഷന്‍ രീതിയാണ് യുപിഐ അവതരിപ്പിക്കുന്നത്. ഇന്ത്യ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുപിഐ സംവിധാനം അവരുടെ രാജ്യത്ത് ലഭ്യമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ ആര്‍ബിഐ യുപിഐയുടെ പ്രവര്‍ത്തനം ഇവര്‍ക്ക് വിശദീകരിച്ച്‌ കൊടുക്കുന്നുണ്ട്.

ഇതിന് പുറമേ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയും ഇവര്‍ക്ക് മുന്നില്‍ ഡിസ്‌പ്ലേക്ക് വെക്കുന്നുണ്ട്. യുപിഐയില്‍ നിരവധി കാര്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് ഗുണകരമായതുണ്ട്. അതാണ് ഇവയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നത്.

ക്യാഷ് ട്രാന്‍സ്ഫറിന്റെ സമയത്ത് ബാങ്കുകള്‍ ഈടാക്കുന്ന തുക യുപിഐ ഇടപാടുകളിലൂടെ ലാഭിക്കാന്‍ സാധിക്കും. വളരെ ഹ്രസ്വമായ സമയം കൊണ്ട് ഇടപാടുകള്‍ നടക്കുന്നതും യുപിഐയുടെ നേട്ടമാണ്.

ഇത് അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനങ്ങള്‍ അടുത്ത മാസം മുതല്‍ ലഭ്യമായി തുടങ്ങും. ഇവര്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്ബറുകള്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുക.

കൂടുതല്‍ ബാങ്കുകളെ ഈ സേവനങ്ങളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ് ആര്‍ബിഐ. കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിലൂടെ യുപിഐ അടക്കമുള്ള സംവിധാനങ്ങളെ കൊണ്ടുവരാന്‍ സാധിക്കും. പല നഗരങ്ങളിലും ഇതിന്റെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.

മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന, ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.മാംസാഹാരം കഴിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഫെബ്രുവരി 19ന് ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സി ടി രവി കാര്‍വാര്‍ ജില്ലയിലെത്തിയപ്പോഴാണ് സംഭവം.

ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഭട്കലിലെ എംഎല്‍എ സുനില്‍ നായികിന്റെ വസതിയിലെത്തിയ സി ടി രവി മാംസാഹാരം കഴിക്കുകയും ശേഷം രാജാംഗന നാഗബന ക്ഷേത്രവും സമീപമുളള കരിബന്ത ക്ഷേത്രവും സന്ദര്‍ശിക്കുകയും ചെയ്തു.രാജാംഗന നാഗബന ക്ഷേത്രം അടച്ചതിനാല്‍ പുറത്തു നിന്നാണ് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ കരിബന്ത ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് സി ടി രവി രംഗത്തെത്തി. പുറത്തുനിന്നാണ് പ്രാര്‍ത്ഥിച്ചതെന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നും സി ടി രവി പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group