Home Featured പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്‍.ബി.ഐ വിലക്ക്

പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്‍.ബി.ഐ വിലക്ക്

by admin

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തില്‍ പറയുന്നു.imimkp9

റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളില്‍ തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണല്‍ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി.

അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡ് തുടങ്ങിയവയില്‍ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group