Home പ്രധാന വാർത്തകൾ ബെംഗളൂരു ദേവനഹള്ളിയിൽ സ്വകാര്യ ഫാംഹൗസിൽ റേവ് പാർട്ടി; 31 പേർ അറസ്റ്റിൽ

ബെംഗളൂരു ദേവനഹള്ളിയിൽ സ്വകാര്യ ഫാംഹൗസിൽ റേവ് പാർട്ടി; 31 പേർ അറസ്റ്റിൽ

by admin

ബെംഗളൂരു: ദേവനഹള്ളിയിലെ കന്നമംഗല ഗേറ്റിന് സമീപം ഒരു സ്വകാര്യ. ഫാംഹൗസിൽ നടന്ന മയക്കുമരുന്ന് പാർട്ടിയിൽ നിന്ന് 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു റെയ്ഡ് നടന്നത്. കുക്കെയിൻ, ഹൈഡ്രോ കഞ്ചാവ് , ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകൾ പാര്‍ട്ടിയിൽ നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഒരു പിറന്നാൾ ആഘോഷമായിരുന്നുവെന്നും പിന്നീട് അത് ഒരു റേവ് പാർട്ടിയാക്കി മാറിയതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരിൽ ഏഴ് സ്ത്രീകളുണ്ട്, അതിൽ ഒരു ചൈനീസ് പൗരനും, ബെംഗളൂരുവിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളും ഉൾപ്പെടുന്നു.

മസാർ ശരീഫ് എന്ന ബനസവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ 26-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് പാർട്ടി സംഘടിപ്പിച്ചത്. ഫാംഹൗസ് സെയിദ് അസാദ് എന്നയാളാണ് ഷെരീഫിന് വാടകയ്ക്ക് നൽകിയതെന്നും അവരെയും എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു.

3 ഗ്രാം കുക്കെയിൻ, 5 ഗ്രാം ഹൈഡ്രോ ഗാഞ്ച, 60 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടികൂടിയത്. അറസ്റ്റിലായ എല്ലാവരുടെയും രക്തവും മൂത്രസാമ്പിളുകളും ലാബിലേക്ക് അയച്ചിട്ടുണ്ട്. നവീൻ എ.സി.പി. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് റെയ്ഡ് നടത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാലുപേരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റ് 27 പേരെയും ചോദ്യം ചെയ്ത ശേഷം സ്റ്റേഷനിൽ ജാമ്യത്തിലാക്കി വിട്ടയ

You may also like

error: Content is protected !!
Join Our WhatsApp Group