Home Featured എലിപ്പനി: കര്‍ണാടകയില്‍ 372 കേസുകള്‍ സ്ഥിരീകരിച്ചു

എലിപ്പനി: കര്‍ണാടകയില്‍ 372 കേസുകള്‍ സ്ഥിരീകരിച്ചു

by admin

സംസ്ഥാനത്ത് എലിപ്പനി കേസുകളില്‍ വര്‍ധന. ഈ വര്‍ഷം ഇതുവരെ 372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ആഴ്ചയും ആറോ ഏഴോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.ജനുവരിമുതല്‍ ഏപ്രില്‍വരെ 3163 പേരില്‍ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയതായും ഇവയില്‍ 372 എണ്ണം പോസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. അന്‍സാര്‍ അഹമ്മദ് പറഞ്ഞു.ലെപ്റ്റോസ്പിറോസിസ് എന്നറിയപ്പെടുന്ന എലിപ്പനി മുഖ്യമായും എലികളാണ് പരത്തുന്നത്.

രോഗബാധിതരായ എലികളുടെ മലം, മൂത്രം, ഉമിനീര്‍, ശരീരദ്രവം എന്നിവ മനുഷ്യരുടെ ശരീരത്തിലെത്തുമ്ബോഴാണ് പനിയുണ്ടാവുന്നത്. ശക്തമായ പനി, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, ഛർദി, ശരീരവേദന, ചൊറിച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വീടുകളില്‍ ശുചിത്വം പാലിക്കുക, ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയാതിരിക്കുക, ചൂടുവെള്ളം ഉപയോഗിക്കുക എന്നിവ പാലിച്ചാല്‍ എലിപ്പനി പടരുന്നത് നിയന്ത്രണവിധേയമാക്കാം.

ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ നിലയില്‍ ഹൈദരാബാദ് ഫ്ലാറ്റില്‍ യുവാവിന്‍റെ മൃതദേഹം; വളര്‍ത്തുനായയുടെ ആക്രമണമെന്ന് സംശയം

ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ നിലയില്‍ ഫ്ലാറ്റില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ പവൻ കുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഹൈദാരാബാദിലെ ഒരു ജ്വല്ലറിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന അദ്ദേഹം മധുര നഗറിലെ ഇ-ബ്ലോക്കിലാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്ബ് വിവാഹബന്ധം വേർപെടുത്തിയ ശേഷം കുമാർ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുമാറിന്റെ സുഹൃത്ത് സന്ദീപ് അദ്ദേഹത്തെ കാണാൻ വന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് സന്ദീപ് അയല്‍ക്കാരെ വിവരം അറിയിച്ചു. തുടർന്ന് അവർ ഒരുമിച്ച്‌ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ നിലയില്‍ കുമാർ മരിച്ചനിലയില്‍ തറയില്‍ കിടക്കുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

മധുര നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കുമാറിന് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നും അസുഖം ബാധിച്ചിരിക്കാമെന്നുമാണ് ഡോക്ടർമാരുടെ പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് സബ് ഇൻസ്പെക്ടർ ശിവ ശങ്കർ പറഞ്ഞു. അതേസമയം, പവൻ കുമാറിന്റെ വളർത്തുനായ അവനെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കടിച്ചതായിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതാണ് പരിക്കുകള്‍ക്ക് കാരണമായതെന്നാണ് സൂചന.പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. മധുരാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group