ബംഗളൂരു: വര്‍ഷങ്ങളായി പെണ്മക്കളെ നിരന്തരം ബലാത്സംഗം ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം.
രണ്ടുപെണ്‍മക്കളും മകനും ഭാര്യക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. ഇതില്‍ രണ്ടാമത്തെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ജൂണ്‍ രണ്ടിന് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
ജൂണ്‍ രണ്ടിന് പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. മീന്‍ കറിയില്‍ എരിവ് കുറഞ്ഞതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഭാര്യയെ അപമാനിക്കുകയും തയ്യല്‍ മെഷീനെടുത്ത് എറിയുകയും ചെയ്തു. ഇതോടെ മക്കളുമായി സ്ത്രീ സ്വന്തം വീട്ടിലെത്തുകയായിരുന്നു. അവിടെവെച്ച് പെണ്‍കുട്ടികള്‍ തങ്ങള്‍ നിരന്തരം പിതാവില്‍നിന്ന് ലൈംഗികാക്രമണം നേരിട്ടിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ പെണ്‍കുട്ടിയെ മേയ് 12 മുതല്‍ നിരന്തരം പിതാവ് ഉപദ്രവിച്ചിരുന്നു. മൂത്ത പെണ്‍കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തോളമായി ബലാത്സംഗം ചെയ്തുവരികയായിരുന്നു. നിസാര പ്രശ്നങ്ങള്‍ക്കുപോലും പിതാവ് തങ്ങളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി രണ്ടാമത്തെ മകള്‍ പറയുന്നു. മാതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്കി.
പ്രതിക്കെതിരെ രണ്ടുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അതില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയതായും സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
- കർണാടക ബി.ജെ.പിക്കുള്ളിലെ കലാപം മറ നീക്കി പുറത്തേക്ക് ,ചില നേതാക്കള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് അരുണ്‍ സിങ്
- തബ് ലീഗ് ജമാഅത്തിനെതിരായ വിദ്വേഷ പ്രചാരണം: ന്യൂസ് 18 കന്നഡയ്ക്കും സുവര്‍ണ ന്യൂസിനും പിഴ ചുമത്തി
- ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി
- കർണാടക : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5983 പേർക്ക്, മരണം 138
- കേരളത്തിൽ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 88 മരണം
- ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം
- കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
- ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി