Home Featured ആദ്യത്തെ കണ്‍മണി പിറക്കാൻ മാസങ്ങള്‍, ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ നീക്കി രണ്‍വീര്‍; ആശങ്കയില്‍ ആരാധകര്‍

ആദ്യത്തെ കണ്‍മണി പിറക്കാൻ മാസങ്ങള്‍, ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ നീക്കി രണ്‍വീര്‍; ആശങ്കയില്‍ ആരാധകര്‍

by admin

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്ബതികളാണ് ദീപിക പദുകോണും രണ്‍വീർ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.

അടുത്തിടെയാണ് ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്ബതികള്‍ കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്.

തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീർ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്ബത്യ ജീവിതത്തെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു. ഇരുവരും വേർപിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകർ ചോദിക്കുന്നു.

എന്നാല്‍ ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രണ്‍വീറിനൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങള്‍ വെെറലായിരുന്നു. അതിനാല്‍ തന്നെ ഇവരുടെയും വിവാഹബന്ധത്തില്‍ പ്രശ്നങ്ങളെന്നും ഇല്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപിക ഗ‌ർഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞത്. അതേസമയം ദീപികയുടെ ഇൻസ്റ്റാഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ ഇപ്പോഴും ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group