Home Featured രാമേശ്വരം കഫേയിലെ സ്‌ഫോടനം;പരിക്കേറ്റ 46കാരിയുടെ കേള്‍വിശക്തി നഷ്ടമായേക്കും, കൂടുതല്‍ വിവരങ്ങള്‍

രാമേശ്വരം കഫേയിലെ സ്‌ഫോടനം;പരിക്കേറ്റ 46കാരിയുടെ കേള്‍വിശക്തി നഷ്ടമായേക്കും, കൂടുതല്‍ വിവരങ്ങള്‍

by admin

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. ഇവര്‍ അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കുമെന്നാണ് വിവരം.\

സംഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.56നായിരുന്നു സ്‌ഫോടനം നടന്നത്.പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കസ്റ്റഡിയിലുള്ളയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group