ബെംഗളൂരു നഗരത്തിലെ അറിയപ്പെടുന്ന ഒരു ഭക്ഷണ ശാലയാണ് രാമേശ്വരം കഫേ. ഇവരുടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔട്ട്‌ലെറ്റില്‍ വിളമ്ബിയ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തി.ഒരു യുവാവ് ഓഡർ ചെയ്ത പൊങ്കലില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയത്.സംഭവം പുറത്തറിയിക്കാതിരിക്കാൻ ജീവനക്കാർ ശ്രമിച്ചുവെന്നും യുവാവ് ആരോപിച്ചു. ഭക്ഷണത്തില്‍ കണ്ട പുഴുവിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാർ പ്രതികരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. പിന്നീട് ജീവനക്കാർ പണം തിരികെ നല്‍കി ഇയാളെ പറഞ്ഞയക്കുകയായരുന്നു.
ബെംഗളൂരു സ്ഥാനമായി പ്രവർത്തിക്കുന്ന വളരെ പ്രശസ്തമായ ബ്രാൻഡാണ് രാമേശ്വരം കഫേ. ഇവർക്ക് നിരവധി റെസ്റ്റോറന്റുകളുടെ ശൃംഖലക ളുമുണ്ട്. വിനോദസഞ്ചാരികള്‍ക്കും തദ്ദേശീയരായ ആളുകള്‍ക്കുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഒരു കഫെ കൂടിയാണിത്.2024 മെയ് മാസത്തില്‍ കാലാവധി കഴിഞ്ഞ് തെറ്റായി ലേബല്‍ ചെയ്തത നിരവധി ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈദരാബാദിലെ ഔട്ട്‌ലെറ്റുകള്‍ തെലങ്കാനയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതെ സമയം കഴിഞ്ഞ വർഷം മാർച്ചില്‍ കാലാവധി കഴിഞ്ഞ 100 കിലോ ഉഴുന്ന്, 10 കിലോ പരിപ്പ്, എട്ട് ലിറ്റർ തൈര് എന്നിവയും ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു