തിരുവനന്തപുരം: കേരളത്തിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും. മാസപ്പിറ ദൃശ്യമാകാത്തതിനാൽ ഒമാനിൽ റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.