ബംഗളൂരു: പരിശുദ്ധമായ റമദാൻ മാസത്തിലേക്ക് വിശുദ്ധിയോടെ വിശ്വാസി സമൂഹം നീങ്ങുന്നു. തിങ്കളാഴ്ച കർണാടകയില്‍ മാസപ്പിറവി ദൃശ്യമായതായി റുവിയ്യത്തെ ഹിലാല്‍ കമ്മിറ്റി അംഗം ഷെയ്ക് ഐജാസ് നദ്‍വി അറിയിച്ചു.
കേരളത്തിലേതുപോലെ ചൊവ്വാഴ്ച ബംഗളൂരു, മൈസൂരു അടക്കമുള്ള മേഖലകളിലും വ്രതം ആരംഭിച്ചു. മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ നോമ്ബ് തുറയും തറാവിഹ് നമസ്കാരവും സജ്ജീകരിക്കും. നിർധനർക്കായി സഹായ വിതരണവും നടക്കും. എ.ഐ.കെ.എം.സി.സി ബംഗളൂരു ഘടകത്തിന്റെയും മഹല്ലുകളുടെയും നേതൃത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. 15 വർഷമായി എ.ഐ.കെ.എം.സി.സി കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന വിപുലമായ ഇഫ്താർ സംഗമം ഈ വർഷവും സംഘടിപ്പിക്കും.
തറാവീഹ് നമസ്കാര സമയവും സ്ഥലവും ചുവടെ:
- ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ തറാവീഹ് ഒന്നാംഘട്ടം രാത്രി എട്ടിന് ആരംഭിക്കും. മൗലാന മുജീബ് നേതൃത്വം നല്‍കും. രണ്ടാംഘട്ടം 10.30ന് ആരംഭിക്കും. മുഹമ്മദ് അഫാൻ നേതൃത്വം നല്‍കും. ഫോണ്‍: 9845097775.
- കമ്മനഹള്ളി അസ്റാ മസ്ജിദില്‍ തറാവീഹ് രാത്രി 11ന് ആരംഭിക്കും. റിയാസ് ഗസ്സാലി നേതൃത്വം നല്‍കും. ഫോണ്‍: 9449777773.
- കെ.ജി ഹള്ളി നൂറാനി ഹനഫി മസ്ജിദില്‍ തറാവീഹ് നമസ്കാരം രാത്രി 10ന് ആരംഭിക്കും. ഉമറുല്‍ ഫാറൂഖ് അഹ്സനി നേതൃത്വം നല്‍കും. ഫോണ്‍: 9886550251.
- ആഡുകൊടി ഹനഫി മസ്ജിദില്‍ തറാവീഹ് രാത്രി 10ന് ആരംഭിക്കും. ഫോണ്‍: 9916592429.
- കോട്ടണ്‍പേട്ട് തവക്കല്‍ മസ്താൻ ദർഗ മസ്ജിദില്‍ രാത്രി 10.30ന് തറാവീഹ് ആരംഭിക്കും. എംപി. ഹാരിസ് മൗലവി നിസാമി നേതൃത്വം നല്‍കും. ഫോണ്‍: 9886086854.
- അത്തിബല്ലെ ആർ.കെ. ടവർ പാർട്ടിഹാളില്‍ തറാവീഹ് രാത്രി 10.45ന് ആരംഭിക്കും. സുഹൈല്‍ ശാമില്‍ ഇർഫാനി നേതൃത്വം നല്‍കും. ഫോണ്‍: 9353058570.
- യശ്വന്ത്പൂരിലെ മാരിബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യശ്വന്തപുർ കേരള മസ്ജിദില്‍ രണ്ടുഘട്ടങ്ങളിലായി തറാവീഹ് നമസ്കാരം നടക്കും. സ്ത്രീപഠന ക്ലാസും റമദാൻ മുഴുവൻ നീളുന്ന ഇഫ്താർ മീറ്റുമുണ്ടാകും. രാത്രി 8.20ന് നടക്കുന്ന തറാവീഹിന് മുഹമ്മദ് അഷ്ഹബും രാത്രി 10ന് നടക്കുന്ന തറാവീഹിന് അഹ്മദ് അലി ബാഖവിയും നേതൃത്വം നല്‍കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മഹല്ല് ഖതീബ് ഷൗക്കത്തലി വെള്ളമുണ്ടയുടെ റമദാൻ പ്രഭാഷണവും നടക്കും.
- ഇലക്‌ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹില്‍ രണ്ടു ഘട്ടങ്ങളിലായി തറാവീഹ് സംഘടിപ്പിക്കും. ആദ്യ തറാവീഹ് രാത്രി 8.45ന് നടക്കും. ഹസ്നവി ഹുജ്ജത്തുല്ല ഹുദവി നേതൃത്വം നല്‍കും. 10.15ന് ആരംഭിക്കുന്ന രണ്ടാം തറാവീഹിന് അഷ്റഫ് അർഷദി നേതൃത്വം നല്‍കും. ഫോണ്‍: 9844191228.
- ഇലക്‌ട്രോണിക് സിറ്റി ഫെയ്സ് 2 മൈമൂൻ മസ്ജിദില്‍ തറാവീഹ് 10.30ന് ആരംഭിക്കും. ഫോണ്‍: 9886566270.
- ബൊമ്മനഹള്ളി മഹമൂദിയ്യ മസ്ജിദില്‍ രാത്രി 9.45ന് തറാവീഹ് നമസ്കാരം നടക്കും. മുസ്തഫ ഹുദവി കാലടി നേതൃത്വം നല്‍കും. ഫോണ്‍: 9844249495.
- എച്ച്.എ.എല്‍ മസ്ജിദുല്‍ ഖലീലില്‍ രണ്ടു ഘട്ടങ്ങളിലായി തറാവീഹ് നമസ്കാരം സംഘടിപ്പിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന ആദ്യ തറാവീഹിന് റഫീഖ് ബാഖവി നേതൃത്വം നല്‍കും. രാത്രി 10ന് ആരംഭിക്കുന്ന രണ്ടാം തറാവീഹിന് സുബൈർ അൻവരി നേതൃത്വം നല്‍കും. ഫോണ്‍: 9986571965.
- മാറത്തഹള്ളി ടിപ്പു മസ്ജിദില്‍ രാത്രി 10.15ന് ഇശാഅും 10.30ന് തറാവിഹ് നമസ്കാരവും ആരംഭിക്കും. അബ്ദുല്‍ സമദ് മാണിയൂർ നേതൃത്വം നല്‍കും. ഫോണ്‍: 7026420031, 8111938093.
- യലഹങ്ക എൻ.ഇ.എസ് എല്‍.പി.എസ് ഹിദായത്തുസ്സിബിയാനില്‍ തറാവീഹ് നമസ്കാരം രാത്രി 10.30ന് ആരംഭിക്കും. അയ്യൂബ് ഹസനി നേതൃത്വം നല്‍കും. ഫോണ്‍: 99164834 23.
- അള്‍സൂർ മർകസുല്‍ ഹുദാ അല്‍ ഇസ്‍ലാമിയില്‍ 8.30ന് ഒന്നാം തറാവീഹിന് ഹബീബ് നൂറാനിയും 10.30ന് രണ്ടാം തറാവീഹിന് ജുനൈദ് നൂറാനിയും നേതൃത്വം നല്‍കും.
- പീനിയ മസ്ജിദ് ഖൈറില്‍ 8.30ന് ആദ്യ തറാവീഹിന് ബഷീർ സഅദിയും 10.30ന് രണ്ടാം തറാവീഹിന് ഹംസ സഅദിയും നേതൃത്വം നല്‍കും.
- ഗുട്ട ഹള്ളി ബദ്‌രിയ്യ മസ്ജിദില്‍ 10.15ന് തറാവീഹ് നടക്കും. ഹാരിസ് മദനി നേതൃത്വം നല്‍കും.
- മല്ലേശ്വരം അൻവാറുല്‍ ഹുദാ മസ്ജിദില്‍ 10.30ന് തറാവീഹിന് സൈനുദ്ദീൻ അംജദി നേതൃത്വം നല്‍കും.
- വിവേക് ഹഗർ ഹനഫി മസ്ജിദ്: 10.30, നേതൃത്വം- അശ്റഫ് സഖാഫി.
- മാരുതി നഗർ ഉമറുല്‍ ഫാറൂഖ് മസ്ജിദ്: 10.15, നേതൃത്വം- ഇബ്രാഹിം സഖാഫി പയോട്ട.
- കോറമംഗല കേരള മുസ്‌ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി: 10.30, നേതൃത്വം- സത്താർ മൗലവി.
- ലക്ഷ്മി ലേഔട്ട് മർകസ് മസ്ജിദ്: 8.30, നേതൃത്വം- ശംസുദ്ദീൻ അസ്ഹരി, രണ്ടാം തറാവീഹ് -10.30, നേതൃത്വം- ഹനീഫ സഅദി.
- സാറാ പാളയ മർകസ് മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഇയാസ് ഖാദിരി, രണ്ടാം തറാവീഹ്- 10.00, നേതൃത്വം- ഹമീദ് സഅദി.
- എച്ച്.എസ്.ആർ ലേഔട്ട് നൂറുല്‍ ഹിദായ സുന്നി മദ്റസ ഹാള്‍- 10.00, നേതൃത്വം- മജീദ് മുസ്‌ലിയാർ.
- ശിവാജി നഗർ മസ്ജിദുന്നൂർ-ആദ്യ തറാവീഹ്- 9.00, നേതൃത്വം അനസ് സിദ്ദിഖി, രണ്ടാം തറാവീഹ്- 10.30, നേതൃത്വം- ഹബീബ് സഖാഫി.
- ബ്രോഡ്‌വേ റഹ്മാനിയ്യ മസ്ജിദ്- 9.00, നേതൃത്വം ശിഹാബ് സഖാഫി കാരേക്കാട്.
- എം.ആർ പാളയ ബിലാല്‍ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഷൗക്കത്തലി സഖാഫി, രണ്ടാം തറാവീഹ്- 10.30, നേതൃത്വം- ഗഫൂർ സഖാഫി.
- •കെ.ആർ പുരം നുസ്രത്തുല്‍ ഇസ്‍ലാം മസ്ജിദ്: ആദ്യ തറാവീഹ്- 8.45, നേതൃത്വം- അബ്ബാസ് നിസാമി, രണ്ടാം തറാവീഹ്- 10. 30 , നേതൃത്വം- നിസാർ മുസ്‍ലിയാർ.
- എം.എസ് പാളയ നൂറുല്‍ അഖ്സ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഫളലു ഹസനി, രണ്ടാം തറാവീഹ്- 10.00, നേതൃത്വം- മുഹസിൻ അസനി
- ഇലക്‌ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- മുർശിദ് മുഈനി, രണ്ടാം തറാവീഹ്- 10.35
- കസവനഹള്ളി അല്‍ ഹുദ മദ്റസ: 10.30, നേതൃത്വം- ശാഫി മുഈനി.
- ബേഗൂർ ശാഫി മസ്ജിദ്- ആദ്യ തറാവീഹ്- 8.15, നേതൃത്വം- അബ്ദുല്‍ വാജിദ്, രണ്ടാം തറാവീഹ് -10.30
- ശിവാജി നഗർ മലയാളി ജുമാ മസ്ജിദ്: 10.15, നേതൃത്വം- ശമീർ ഖാദിരി നഈമി.
- അത്തിബെലെ അല്‍ ഹുദാ മദ്റസ ഹാള്‍: 10.45, നേതൃത്വം- താജുദ്ദീൻ ഫാളിലി.
- മടിവാള സേവരി റസ്റ്റാറന്റ് ഹാള്‍: 8.15, നേതൃത്വം- നവാസ് സഅദി
- മജിസ്റ്റിക്ക് വിസ്ഡം മസ്ജിദ്- 8.30, നേതൃത്വം- റഫീഖ് സഖാഫി
- ഹിമാലയ ഹുസൈൻ മസ്ജിദ്: 10.30, നേതൃത്വം- അബൂസന ശാഫി സഅദി
- ഹൊസൂർ മസ്ജിദ് തഖ് വ: 10.00, നേതൃത്വം- ഗഫൂർ സഖാഫി
- കെജി.എഫ് മലയാളി ലൈൻ ജുമാ മസ്ജിദ്: 8.30, നേതൃത്വം- ശറഫുദ്ദീൻ സഖാഫി
- ഗദ്ദലഹള്ളി മസ്ജിദുല്‍ ഹുദാ: 10.15, നേതൃത്വം- ഷൗക്കത്തലി തങ്ങള്‍
- ആർ.ടി നഗർ എസ്.എസ്.എഫ് സ്റ്റുഡന്റ് സെന്റർ: 9.45, നേതൃത്വം- ജാഫർ ഖാദിരി
- നൂറാനി മസ്ജിദ്: 10.15, നേതൃത്വം- റഷാദി മാർക്കിൻസ്
- ബൊമ്മനഹള്ളി ബേഗൂർ റോഡ് ജാമിഅ ജുമാമസ്ജിദ്: 10.15, നേതൃത്വം- സലിം ഫാളിലി അല്‍ ഖാദിരി
- കോടിച്ചിക്കനഹള്ളി മുനവ്വിറുല്‍ ഇസ്‍ലാം മദ്റസ ഹാള്‍: 10.15, നേതൃത്വം- സല്‍മാനുല്‍ ഫാരിസ് മുസ്‍ലിയാർ