ബെംഗളൂരു: നടൻ രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജറായി ജാമ്യം എടുത്തു, ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസി നല്കിയ വഞ്ചന കേസില്‍ ജാമ്യം നേടാനായാണ് ലത കോടതിയില്‍ ഹാജരായത്. നേരത്തെ ലതയ്ക്കെതിരെരായ സുപ്രധാന വകുപ്പുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എന്നാല്‍ എതിര്‍കക്ഷിയായ ചെന്നൈ ആസ്ഥാനമായുള്ള കമ്ബനി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ ഒക്ടോബര്‍ 10 ന് ലത രജനീകാന്തിനെതിരായ കുറ്റങ്ങള്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചിരുന്നു. ലത രജനികാന്തിനെതിരായ വകുപ്പുകള്‍ സുപ്രീംകോടതി പുനസ്ഥാപിച്ചതോടെയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ കേസിലെ വിചാരണ ആരംഭിച്ചത്.