Home Featured ബംഗളൂരു: നഗരത്തിൽ കാര്‍ മോഷണം പതിവാക്കിയ രാജസ്ഥാൻ സ്വദേശി അറസ്റ്റില്‍

ബംഗളൂരു: നഗരത്തിൽ കാര്‍ മോഷണം പതിവാക്കിയ രാജസ്ഥാൻ സ്വദേശി അറസ്റ്റില്‍

by admin

ബംഗളൂരു നഗരത്തില്‍ കാർ മോഷണം പതിവാക്കിയ രാജസ്ഥാൻ സ്വദേശി മുകേഷ് പൊലീസ് പിടിയിലായി. റസിഡൻഷ്യല്‍ ഏരിയകളില്‍ പുറത്ത് നിർത്തിയിടുന്ന വിലകൂടിയ കാറുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.രാജസ്ഥാനില്‍നിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തിയാണ് ഓപറേഷൻ. ബ്യാദറഹള്ളി, അന്നപൂർണേശ്വരി നഗർ ഏരിയയില്‍ അഞ്ച് കാറുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ സഹായിച്ചത്.

രൂപത്തെക്കുറിച്ച്‌ സഹപ്രവര്‍ത്തകരുടെ പരിഹാസം, ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്തി യുവതി, ഫലം വന്നപ്പോള്‍ മാതാപിതാക്കളും മാറി !

ചൈനയില്‍ നടന്ന ഒരു ഡിഎന്‍എ പരിശോധന ഇപ്പോള്‍ അതിര്‍ത്തികള്‍ കടന്ന് വാര്‍ത്തയായിരിക്കുകയാണ്. പരിശോധനാ ഫലം വന്നപ്പോഴാണ് അതുവരെ താന്‍ മാതാപിതാക്കളെന്ന് കരുതിയവരുമായി തനിക്ക് ജനിതക ബന്ധമില്ലെന്ന് യുവതിക്ക് മനസിലായത്.സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ഹെനാൻ പ്രവിശ്യയിലെ സിൻസിയാങ് സ്വദേശിയായ ഡോങ് എന്ന യുവതിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. തന്റെ രൂപത്തെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശമാണ് യുവതിയെ ഡിഎന്‍എ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. പ്രാദേശികമായുള്ള രൂപമല്ല യുവതിക്കെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ കമന്റ്.

നിങ്ങള്‍ ഞങ്ങളെപ്പോലെയല്ല. നിങ്ങളുടെ മൂക്ക് വിശാലമാണ്, നിങ്ങള്‍ക്ക് കട്ടിയുള്ള ചുണ്ടുകള്‍ ഉണ്ട്, നിങ്ങളുടെ കണ്ണുകള്‍ ഞങ്ങളേക്കാള്‍ വലുതാണ്‌. നിങ്ങള്‍ ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല എന്നൊക്കെയാണ്‌ സഹപ്രവര്‍ത്തകര്‍ പറയുന്നത്‌,” സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡോങ് വിശദീകരിച്ചു.ഇതേക്കുറിച്ച്‌ ഡോങ് മാതാപിതാക്കളോട് ചോദിച്ചു. ജനനത്തീയതി അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു ഡിഎന്‍എ പരിശോധന.

You may also like

error: Content is protected !!
Join Our WhatsApp Group