ബെംഗളൂരു: ജീവനക്കാർക്ക് നേരെ കത്തിചൂണ്ടി നഗരത്തിലെ ജൂവലറിയിൽനിന്ന് 50 ലക്ഷം രൂപയുടെ സ്വർണാഭരണം കവർന്ന കേസിൽ രാജസ്ഥാൻ സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. നാരായണലാൽ(43), ഗീരറാം (35), പുഷ്‌പേന്ദ്ര സിങ്(35), മഹേന്ദ്ര ഗഹ്‌ലോത്(27), ദിലീപ് കുമാർ(36) എന്നിവരാണ് പിടിയിലായത്.
മേയ് 30-ന് നടന്ന കവർച്ചയിൽ 41 സ്വർണമാലകളാണ് നഷ്ടമായത്. കൂലിവേല ചെയ്യുന്നതിനായി രാജസ്ഥാനിലെ ജോഡ്പൂരിൽനിന്ന് ബെംഗളൂരുവിലെത്തിയ ഇവർ പിന്നീട് കൊള്ള നടത്താൻ തീരുമാനിക്കുകയായിരുന്നു.സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് പോയ ഇവരെ അവിടെയെത്തിയാണ് കെ.ആർ.പുരം പോലീസ് അറസ്റ്റ് ചെയ്തത്.