മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഡല്‍ഹിയിലെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണര്‍ അപ്പും മണിപ്പൂരിലെ തൗനോജം സ്ട്രെല ലുവാങ് സെക്കന്‍റ് റണ്ണര്‍ അപ്പുമായി.19 കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയുമാണ്.മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് 59മത് മിസ് ഇന്ത്യ മത്സരം നടന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഫിനാലെ കാണാനെത്തിയത്.
ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി. മുന്‍ ജേതാക്കളായ സിനി ഷെട്ടി, റൂബല്‍ ഷെഖാവത്, ഷിനതാ ചൗഹാന്‍, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമന്‍ റാവു, ശിവാനി ജാദവ് എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആവേശത്തിലാഴ്ത്തി.
2002ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ മെന്റര്‍ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് ഐക്കണ്‍ ലൈഷ്‌റാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, എയ്‌സ് ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് സംസ്ഥാന ജേതാക്കളെ വിലയിരുത്തിയത്.
ബംഗളൂരു: കര്ണാടകയില് ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസില് യുവാവ് അറസ്റ്റില്.
കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്. കര്ണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ.കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില് കഴിഞ്ഞ ആറുവര്ഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു.
തിരക്ക് കാരണം പ്രശാന്ത് ആഘോഷപരിപാടിയില് പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന് പ്രശാന്ത് തീരുമാനിച്ചു. ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷമാണ് നവ്യയുടെ കഴുത്തുമുറിച്ച് പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നല്കി. മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില് പറയുന്നതായി പൊലീസ് പറയുന്നു.